കണ്ണൂർ: കണ്ണൂർ ഇരിട്ടിയിൽ വാഹനാപകടത്തിൽ മുഴപ്പിലങ്ങാട് സ്വദേശിയായ യുവാവിന് ദാരുണാന്ത്യം. മുഴപ്പിലങ്ങാട് സ്വദേശി സൽമാനാണ് മരിച്ചത്. വാഹനത്തിന്റെ ഡ്രൈവർക്കും പരിക്കേറ്റു. പുന്നാട് ടൗണിൽ പുലർച്ചെ നാലുമണിയോടെയായിരുന്നു അപകടം.

കർണാടകത്തിൽ നിന്നും പൂക്കൾ കയറ്റിവന്ന മിനി വാൻ നിർത്തിയിട്ട മിനി ലോറിക്ക് പിറകിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ വാനിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു. നാട്ടുകാരും ഫയർഫോഴ്‌സും ചേർന്ന് ഇരുവരേയും പുറത്തെടുക്കുകയായിരുന്നു. സൽമാനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.