- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അട്ടപ്പാടിയിൽ ആദിവാസി ദമ്പതികളുടെ ഗർഭസ്ഥ ശിശു മരിച്ചു
പാലക്കാട്: അട്ടപ്പാടിയിൽ ആദിവാസി ദമ്പതികളുടെ ഗർഭസ്ഥ ശിശു മരിച്ചു. തൃശൂർ മെഡിക്കൽ കോളേജിൽ ഇന്നലെ രാത്രിയായിരുന്നു മരണം. അഗളി കള്ളക്കര ഊരിലെ മീന-വെള്ളിങ്കിരി ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്.
കുഞ്ഞിന് അനക്കമില്ലാത്തതിനെ തുടർന്ന് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തെങ്കിലും മരിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു. ശിശുവിന് തൂക്ക കുറവൊന്നും ഉണ്ടായിരുന്നില്ലെന്നാണ് ഡോക്ടർമാരിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ.
Next Story




