- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുക്കത്ത് പതിനഞ്ചിലേറെ പേരെ കടിച്ച തെരുവുനായയ്ക്ക് പേ വിഷബാധ
കോഴിക്കോട്: മുക്കത്തും പരിസരത്തും 15 ലേറെ പേരെ ആക്രമിച്ച തെരുവുനായയ്ക്ക് പേ വിഷ ബാധ സ്ഥിരീകരിച്ചു. വയനാട് പൂക്കോട് വെറ്ററിനറി കോളജിൽ നടത്തിയ പോസ്റ്റ് മോർട്ടത്തിലാണ് പേ വിഷ ബാധ കണ്ടെത്തിയത്.
ബുധനാഴ്ച രാത്രിയിലാണ് അഗസ്ത്യന്മൂഴി, മാമ്പറ്റ, കുറ്റിപ്പാല, മണാശ്ശേരി, രാമന്റോഡ് ഭാഗങ്ങളിൽ പതിനഞ്ചിലേറെ പേരെ നായ കടിച്ചത്. നഗരസഭ അധികൃതരും സന്നദ്ധ പ്രവർത്തകരും രാത്രിയിൽ ജനങ്ങൾക്ക് വിവിധ ഇടങ്ങളിൽ കാവൽ നിന്നു. രാത്രി വൈകി നായയെ ചത്ത നിലയിൽ കണ്ടെത്തി.
Next Story




