കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. 95 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് പാലക്കാട് സ്വദേശി അറസ്റ്റിലായി.

ഇയാൾ അബുദാബിയിൽ നിന്നാണ് നെടുമ്പാശേരിയിലെത്തിയത്. കാൽപ്പാദത്തിൽ ഒട്ടിച്ചും അടിവസ്ത്രത്തിൽ ഒളിപ്പിച്ചുമാണ് സ്വർണം കടത്താൻ ശ്രമിച്ചത്.