അടിമാലി: വാഹനത്തിന്റെ തകരാർ മാറ്റുന്നതിനിടെ ജാക്കി തെന്നിമാറിയുണ്ടായ അപകടത്തിൽ വർക്ഷോപ് ഉടമ അതിദാരുണമായി മരിച്ചു. ഇരുട്ടുകാനം കമ്പിലൈൻ പേമരത്തിൽ റോബിൻ സെബാസ്റ്റ്യൻ (31) ആണ് കാറിനടിയിൽപ്പെട്ട് മരിച്ചത്.

ഇന്നലെ വൈകിട്ട് ആറിനാണ് റോബിന്റെ ജീവനെടുത്ത സംഭവം. കാറിന്റെ കേടുപാടുകൾ പരിഹരിക്കുന്നതിനു വേണ്ടി ജാക്കി ഉപയോഗിച്ച് വാഹനം ഉയർത്തി തകരാർ പരിഹരിക്കുന്നതിനിടെ ജാക്കി തെന്നിമാറി വാഹനം ദേഹത്തേക്കു പതിക്കുകയായിരുന്നു. ഉടൻ തന്നെ റോബിനെ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.