- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓണക്കിറ്റ്; ഇന്ന് എല്ലാ ജില്ലകളിലും പൂർണ്ണ വിതരണം: ആദ്യ ദിനം വിതരണം ചെയ്തത് ആറു ജില്ലകളിൽ മാത്രം
തിരുവനന്തപുരം: ഇത്തവണത്തെ സൗജന്യ ഓണക്കിറ്റ് ഇന്ന് എല്ലാ ജില്ലകളിലും പൂർണ്ണമായി വിതരണം ചെയ്യും. സംസ്ഥാനത്ത് ആദ്യദിനം സൗജന്യ ഓണക്കിറ്റ് വിതരണം ചെയ്തത് ആറു ജില്ലകളിൽ മാത്രമാണ്. സാധനങ്ങൾ തികയാത്തതിനാലും പാക്കിങ് പൂർത്തിയാകാത്തതിനാലുമാണിത്. ഇതിൽ 911 കിറ്റുകളും വിതരണം ചെയ്തതു തിരുവനന്തപുരം ജില്ലയിലെ റേഷൻ കടകളിലാണ്.
പാലക്കാട് 54, ആലപ്പുഴ 51, മലപ്പുറം 11, കോട്ടയം 3 എന്നിങ്ങനെയും കൊല്ലം ജില്ലയിൽ ഒരു കിറ്റും വിതരണം ചെയ്തതായാണു ഭക്ഷ്യ പൊതുവിതരണ വകുപ്പിന്റെ കണക്ക്. മിൽമയുടെ ഉൽപന്നങ്ങളും കാഷ്യു കോർപറേഷനിൽ നിന്നു കശുവണ്ടിപ്പരിപ്പും ലഭിക്കാത്തതിനാലാണു വിതരണം ഭാഗികമായത്. ഇന്നു മുതൽ എല്ലാ ജില്ലകളിലെയും റേഷൻ കടകൾ വഴി പൂർണതോതിൽ വിതരണം നടക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാർക്ക് സർക്കാർ നൽകുന്ന ഓണക്കിറ്റുകളുടെ വിതരണം തിരുവനന്തപുരം പൂജപ്പുര വൃദ്ധസദനത്തിൽ (പകൽവീട്) മന്ത്രി ആർ.ബിന്ദു ഉദ്ഘാടനം ചെയ്തു. മന്ത്രി ജി.ആർ.അനിൽ അധ്യക്ഷനായി. 19ന് ആരംഭിച്ച ഓണച്ചന്തകൾ വഴി 5 ദിവസം കൊണ്ട് 3 കോടി രൂപയുടെ വിൽപന നടന്നതായി മന്ത്രി ജി.ആർ.അനിൽ പറഞ്ഞു. ഇതിൽ 2 കോടിയിൽ പരം രൂപയുടേതു നോൺ സബ്‌സിഡി സാധനങ്ങളും ഒരു കോടി രൂപയുടേതു സബ്‌സിഡി സാധനങ്ങളുമാണ്.



