കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല. 22 കാരറ്റ് സ്വർണം പവന് 43,600 രൂപയും ഗ്രാമിന് 5,450 രൂപയുമാണ് വില. 24 കാരറ്റ് സ്വർണം പവന് 47,560 രൂപയാണ്. ഗ്രാമിന് 5,945 രൂപയാണ് വിപണി വില. കഴിഞ്ഞ ഏതാനും ദിവസങ്ങളായി സ്വർണവിലയിൽ വർധനയുണ്ടായിരുന്നു.