പാലക്കാട്: മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് യുവാവിന് പരിക്ക്. പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ പോക്കറ്റിലിട്ട മൊബൈൽ ഫോണാണ് പൊട്ടിത്തെറിച്ചത്. എരുത്തേംപതി സ്വദേശി ജഗദീഷിനാണ് പരിക്കേറ്റത്. യുവാവിന്റെ കൈയ്ക്കും തുടയിലുമാണ് പൊള്ളലേറ്റത്. ജഗദീഷ് ആശുപത്രിയിൽ ചികിത്സ തേടി.