- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്ഷേത്രങ്ങളിലടക്കം നിരവധി മോഷണങ്ങൾ നടത്തിയ പ്രതി പിടിയിൽ
ആലുവ: ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് നിരവധി മോഷണങ്ങൾ നടത്തിയ സംഭവത്തിൽ പ്രതി പിടിയിൽ. കൊല്ലം ഏഴുകോൺ എടക്കാടം പ്രേംവിലാസത്തിൽ റെനി ചാൾസി(30)നെയാണ് ആലുവ പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ മാസം പുലർച്ചെ ചീരക്കടവ് ഭഗവതി ക്ഷേത്രത്തിലെ മൂന്ന് ഭണ്ഡാരങ്ങൾ കുത്തിത്തുറന്ന് പതിനായിരം രൂപയും ഓഗസ്റ്റ് ഏഴിന് അമ്പാട്ടുകാവ് ഭഗവതി ക്ഷേത്രത്തിൽ നിന്ന് മൂവായിരത്തോളം രൂപയും മോഷ്ടിച്ചത് ഇയാളാണ്. അടുത്ത മോഷണത്തിന് തയ്യാറെടുക്കുന്നതിനിടെ പ്രത്യേക അന്വേഷണ സംഘം കൊല്ലം റെയിൽവേ സ്റ്റേഷൻ പരിസരത്ത്‌നിന്നാണ് മോഷ്ടാവിനെ പിടികൂടിയത്.
സ്ഥിരമായി അമ്പലങ്ങൾ കേന്ദ്രീകരിച്ച് മോഷണം നടത്തലാണ് ഇയാളുടെ രീതി. കൊട്ടാരക്കര, അഞ്ചൽ, ഓച്ചിറ, ശാസ്താംകോട്ട, കോട്ടയം, തിരുവല്ല, തൃശ്ശൂർ സിറ്റി വെസ്റ്റ്, കോഴിക്കോട് ചോമ്പാല തുടങ്ങി നിരവധി പൊലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ കേസുണ്ട്.
ഇൻസ്‌പെക്ടർ എം.എം. മഞ്ജുദാസ്, എസ്‌ഐമാരായ എസ്.എസ്. ശ്രീലാൽ, സി.എം. ജോർജ്, സി.പി.ഒമാരായ മുഹമ്മദ് അമീർ, മാഹിൻഷാ അബൂബക്കർ, വി.എ. അഫ്‌സൽ, കെ.എം. മനോജ്, എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.




