കൊച്ചി: എറണാകുളം നോർത്തിൽ, ലോഡ്ജിൽ നിന്നും എംഡിഎംഎ യുമായി യുവാക്കൾ പിടിയിലായി. മണികണ്ഠൻ( 21,) ചക്കും തൊടി വീട് പട്ടാമ്പി പാലക്കാട്, രോഹിത് വയസ്സ്( 21)ചൈത്ര ഹൗസ്, പട്ടാമ്പി പാലക്കാട് എന്നിവരെയാണ് എറണാകുളം ടൗൺ നോർത്ത് പൊലീസ് പിടികൂടിയത്.

കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ എ. അക്‌ബർ ഐപിഎസി ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊച്ചി സിറ്റി ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ എസ്.ശശിധരൻ ഐപിഎസിന്റെ നിർദ്ദേശ പ്രകാരം എറണാകുളം, നോർത്ത് പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ പ്രതാപചന്ദ്രന്റെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടർ മാരായ അനിൽകുമാർ, ആഷിക് , എസ്.സി.പി.ഒ പ്രവീൺ, സി.പി.ഒമാരായ തങ്കരാജ്, ശ്രീജു എന്നിവരടങ്ങിയ പൊലീസ് സംഘം എറണാകുളം നോർത്ത് സെന്റ് ബനഡിക്ട് റോഡിൽ പ്രവർത്തിക്കുന്ന ലോഡ്ജിൽ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. പ്രതികളിൽ നിന്ന് 2.60 ഗ്രാം എംഡിഎംഎ കണ്ടെടുത്തു.