കൊല്ലം: കിളിക്കൊല്ലൂരിൽ വീട്ടിൽ ആരുമില്ലാതിരുന്ന സമയത്ത് അതിക്രമിച്ചു കയറി യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ചാത്തിനാംകുളം സ്വദേശിയായ 61 വയസുകാരൻ വിജയനാണ് പിടിയിലായത്. നാല് മാസം മുമ്പാണ് ഇയാൾ യുവതിയെ പീഡിപ്പിച്ചത്. വീട്ടിൽ മറ്റാരുമില്ലാതിരുന്ന സമയം നോക്കി ഇയാൾ വീട്ടിലേക്ക് അതിക്രമിച്ച് കയറി യുവതിയെ പീഡനത്തിന് ഇരയാക്കുകയായിരുന്നു.

പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം, ഇക്കാര്യം പുറത്ത് പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതോടെ പ്രതിയെ പേടിച്ച് യുവതി സംഭവം ആരോടും പറഞ്ഞിരുന്നില്ല. എന്നാൽ പിന്നീട് യുവതിക്ക് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്നാണ് ഗർഭിണിയാണെന്ന വിവരം പുറത്തറിയുന്നത്. യുവതിയുടെ പരാതിയിൽ ചോദ്യം ചെയ്യ്‌തെങ്കിലും പ്രതി വിജയൻ കുറ്റം നിഷേധിച്ചു. പിന്നീട് ഡി.എൻ.എ പരിശോധന നടത്തിയാണ് വിജയൻ തന്നെയാണ് പ്രതിയെന്ന് പൊലീസ് ഉറപ്പിച്ചത്.