- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഭിമാനമായി ചാന്ദ്രയാനും പ്രഗ്നാനന്ദയും; അമ്മത്തൊട്ടിലിൽ ലഭിച്ച കുഞ്ഞിന് 'പ്രഗ്യാൻ ചന്ദ്ര' എന്ന പേരു നൽകി
തിരുവനന്തപുരം: തൈക്കാട് ശിശുക്ഷേമസമിതിയിലെ ഹൈടെക് അമ്മത്തൊട്ടിലിൽനിന്നു ലഭിച്ച കുഞ്ഞിന് 'പ്രഗ്യാൻ ചന്ദ്ര' എന്ന പേരുനൽകി. രാജ്യത്തിന്റെ അഭിമാനനേട്ടമായ ചന്ദ്രയാൻ-3ന്റെയും ലോക ചെസ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ പൊരുതിത്തോറ്റ പ്രഗ്‌നാനന്ദയുടെയും പേരുകൾ ചേർത്താണ് കുഞ്ഞിനു ് 'പ്രഗ്യാൻ ചന്ദ്ര' എന്ന് പേരിട്ടത്.
വ്യാഴാഴ്ച രാത്രിയാണ് നാലു മാസം പ്രായമായ കുഞ്ഞിനെ അമ്മത്തൊട്ടിലിൽ ഉപേക്ഷിച്ചത്. ദത്തെടുക്കൽകേന്ദ്രത്തിൽ സ്ഥാപിച്ചിട്ടുള്ള മോണിറ്ററിൽ കുട്ടിയുടെ ചിത്രവും ഭാരവും രേഖപ്പെടുത്തിക്കൊണ്ടുള്ള സന്ദേശമെത്തി. ഒപ്പം ബീപ് സൈറണും മുഴങ്ങി. തുടർന്ന് നഴ്സും ആയമാരും സുരക്ഷാജീവനക്കാരും കുഞ്ഞിനെ ആരോഗ്യപരിശോധനയ്ക്കായി തൈക്കാട്ടെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെത്തിച്ചു. തുടർചികിത്സ ആവശ്യമാണെന്ന് ഡോക്ടറുടെ നിർദ്ദേശം ലഭിച്ചതിനാൽ കുഞ്ഞ് ആശുപത്രിയിൽ തുടരുകയാണെന്ന് ശിശുക്ഷേമസമിതി ജനറൽ സെക്രട്ടറി ജി.എൽ.അരുൺ ഗോപി അറിയിച്ചു.
ദത്തെടുക്കൽ നടപടികൾ ആരംഭിക്കേണ്ടതിനാൽ അവകാശികൾ ആരെങ്കിലുമുണ്ടെങ്കിൽ സമിതി അധികൃതരുമായി അടിയന്തരമായി ബന്ധപ്പെടണമെന്ന് ജനറൽ സെക്രട്ടറി അറിയിച്ചു.



