- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗർഭിണിയായ ഭാര്യയെ ആശുപത്രിയിൽ കാണിച്ചു മടങ്ങുമ്പോൾ ബസിൽ നിന്നും തെറിച്ചു വീണു; യുവാവിന് ദാരുണാന്ത്യം
തിരുവനന്തപുരം: സ്വകാര്യബസിൽനിന്ന് തെറിച്ചുവീണ യുവാവിന് ദാരുണാന്ത്യം. നഗരൂർ കടവിള പുല്ലുതോട്ടം വിശാൽ വിലാസത്തിൽ ദേവരാജ് (39) ആണ് മരിച്ചത്. ഗർഭിണിയായ ഭാര്യയെ ആശുപത്രിയിൽ ഡോക്ടറെ കാണിച്ച് മടങ്ങുമ്പോഴാണ് അപകടം. കിളിമാനൂർ - ആലംകോട് റോഡിൽ കടവിളയിൽ വെള്ളിയാഴ്ച ഉച്ച കഴിഞ്ഞ് രണ്ടുമണിയോടെയായി രുന്നു അപകടമുണ്ടായത്. ദേവരാജിന്റെ ഭാര്യ വിജി അഞ്ച് മാസം ഗർഭിണിയാണ്.
ഇരുവരും ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ പോയി മടങ്ങി വരുമ്പോഴാണ് അപകടം. ബസിൽനിന്നും ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ പെട്ടെന്ന് ബസ് മുന്നോട്ടെടുത്തതിനെ തുടർന്ന് ദേവരാജ് തെറിച്ച് റോഡിൽ വീഴുകയായിരുന്നു. ഉടനെ പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ. സംഭവത്തിൽ നഗരൂർ പൊലീസ് കേസെടുത്തു. പോസ്റ്റ്‌മോർട്ടത്തിന് ശേഷം സംസ്‌ക്കാരം നടക്കും. മകൻ: ദേവനന്ദ്.



