- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാർഡിലേക്ക് കുടിവെള്ളമില്ല; വാട്ടർ ടാങ്കിന് മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കി പഞ്ചായത്ത് മെമ്പർ
കടക്കാവൂർ: വാർഡിലേക്ക് കുടിവെള്ളമെത്താത്തതിന് തിരുവനന്തപുരം കടയ്ക്കാവൂരിൽ വാട്ടർ ടാങ്കിന് മുകളിൽ കയറി പഞ്ചായത്ത് മെമ്പർ ആത്മഹത്യാ ഭീഷണി മുഴക്കി. കടയ്ക്കാവൂർ ഗ്രാമ പഞ്ചായത്തിലെ പതിമൂന്നാം വാർഡ് മെമ്പറായ അഭിലാഷാണ് ആത്മഹത്യാ ഭീഷണി മുഴക്കുന്നത്. തന്റെ വാർഡിലേക്ക് കുടിവെള്ളം കിട്ടാത്തതിൽ പ്രതിഷേധിച്ചാണ് ആത്മഹത്യാഭീഷണി.
വാർഡിലേക്ക് കുടിവെള്ളമെത്തുന്നില്ലെന്നും അതിന് പരിഹാരം കാണണമെന്നും ആവശ്യപ്പെട്ടാണ് ആത്മഹത്യാ ഭീഷണിയുമായി അഭിലാഷ് വാട്ടർ ടാങ്കിന് മുകളിൽ കയറിയത്. പഞ്ചായത്ത് അധികൃതർ വിവരമറിയിച്ചതിനെ തുടർന്ന് ആറ്റിങ്ങൽ ഫയർഫോഴ്‌സ് സ്ഥലത്തെത്തി വാട്ടർ ടാങ്കിന് താഴെ വലവിരിച്ചു. പൊലീസും ഫയർഫോഴ്‌സും സംഭവ സ്ഥലത്ത് എത്തി മെമ്പറെ അനുനയിപ്പിച്ച് താഴെ ഇറക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണ്.
Next Story



