പറവൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയെന്ന കേസിൽ എടവനക്കാട് കൂട്ടുങ്കച്ചിറ മണ്ണാറ വീട്ടിൽ സജി (45 )ക്ക് അഞ്ച് വർഷം തടവും 30000 രൂപ പിഴയും ശിക്ഷ വിധിച്ചു. പിഴയൊടുക്കിയില്ലെകിൽ ആറ് മാസം അധിക തടവ് അനുഭവിക്കണം. പറവൂർ അതിവേഗ സ്‌പെഷ്യൽ കോടതി ജഡ്ജി ടി കെ സുരേഷാണ് ശിക്ഷ വിധിച്ചത്.

2022 ഏപ്രിൽ 18 നാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. പെൺകുട്ടി വാടകക്ക് താമസിച്ചിരുന്ന വീട്ടിലെത്തി ഇയാൾ പീഡിപ്പിക്കുകയായിരുന്നു. ഞാറക്കൽ പൊലീസ് എസ് ഐ ആയിരുന്ന എ കെ സുധീറാണ് കേസന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി പ്രവിത ഗിരീഷ് കുമാർ ഹാജരായി.