വാഷിങ്ടൻ: യുഎസിലെ ഫ്‌ളോറിഡയിൽ വെടിവെയ്‌പ്പ്. തോക്കുമായി എത്തിയ ആക്രമി മൂന്നു പേരെ വെടിവെച്ചു കൊന്ന ശേഷം സ്വയം വെടിയുതിർത്ത് മരിച്ചു. ജാക്‌സൺ വില്ലയിലെ കടയിൽ തോക്കുമായെത്തിയ അക്രമിയാണ് ആളുകൾക്ക് നേരെ വെടിയുതിർത്തത്. മൂന്നു പേരെ കൊലപ്പെടുത്തിയ ശേഷം 20 വയസ്സുകാരനായ അക്രമി സ്വയം വെടിയുതിർത്ത് മരിച്ചു. പ്രാദേശിക സമയം ശനിയാഴ്ച ഉച്ചയ്ക്കു ശേഷമാണ് സംഭവം. വർണവിവേചനമാണ് വെടിവയ്‌പ്പിനു പിന്നിലെന്നാണ് നിഗമനം. കൊല്ലപ്പെട്ട മൂന്നുപേരും കറുത്തവർഗക്കാരാണ്.