- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അസഭ്യം വിളിച്ച് ബഹളമുണ്ടാക്കിയ സംഘം വീടിന്റെ മുൻ വശത്തെ ചുവരിൽ പടക്കം എറിഞ്ഞു; കൊച്ചുവേളിയിലെ ഏറ് പടക്കം എറിഞ്ഞുള്ള വീടാക്രമണം; പ്രതികൾക്ക് ജാമ്യമില്ല
തിരുവനന്തപുരം: വലിയതുറ കൊച്ചുവേളിയിൽ എതിരാളിയുടെ വീടിന് നേരെ പടക്കം എറിഞ്ഞ് വീടാക്രമിച്ച കേസിൽ പ്രതികളായ എട്ട് അംഗ സംഘത്തിന് ജാമ്യമില്ല. തിരുവനന്തപുരം പതിനൊന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയാണ് പ്രതികളുടെ ജാമ്യഹർജികൾ നിരസിച്ചത്. പേട്ട പൊലീസ് സ്റ്റേഷൻ ബോംബാക്രമണക്കേസിൽ മുഖ്യപ്രതിയായ ജാങ്കോ കുമാറിന്റെ കൂട്ടുപ്രതിയായ ജോൺ ബാപ്റ്റിസ്റ്റ് അടക്കമുള്ള പ്രതികൾക്കാണ് മജിസ്‌ട്രേട്ട് കെ.ജി. രവിത ജാമ്യം നിഷേധിച്ചത്.
2023 ജൂലൈ 5 നാണ് വലിയതുറ പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്. വെട്ടുകാട് ബാലനഗർ സ്വദേശി ജോൺ ഗോമസ് മകൻ ജോൺ ബാപ്റ്റിസ്റ്റ് , ടൈറ്റാനിയം തൈവിളാകം സ്വദേശികളായ ജെറോം മകൻ ശ്യാം ജെറോം, ജെറോം മകൻ ജാക്‌സൺ ജെറോം, കൊച്ചുതോപ്പ് ഫിഷർമെൻ കോളനിയിൽ ജഗൻ എന്ന ഷാരോൺ, വിഡിപി സ്റ്റോറിന് എതിർവശത്തു താമസിക്കുന്ന സെബിൻ , വെട്ടുകാട് സ്വദേശികളായ അനുലാൽ, മുരുകൻ എന്ന ജയദേവൻ എന്നിവരാണ് വീടാക്രമണ കേസ് പ്രതികൾ.
പൊഴിക്കര അപ്പൻപ്പിള്ള റോഡ് ടി.സി 80 പുതുവൽ പുത്തൻ വീട്ടിൽ പ്രിജുമോന്റെ മകൻ പ്രവീണിന്റെ വീടിന് നേരെ ജൂൺ 30 നു പുലർച്ചെ 2 മണിക്കായിരുന്നു ആക്രമണം നടന്നത്. അസഭ്യം വിളിച്ച് ബഹളമുണ്ടാക്കിയ സംഘം വീടിന്റെ മുൻ വശത്തെ ചുവരിൽ പടക്കം എറിയുകയായിരുന്നു. സംഭവ സമയം പ്രവീണിന്റെ അമ്മയും അച്ഛന്റെ സഹോദരിയും മാത്രമേ വീട്ടിൽ ഉണ്ടായിരുന്നുള്ളൂ. ഉഗ്രശബ്ദം കേട്ട് നാട്ടുകാർ ഓടിക്കൂടിയപ്പോഴേക്കും അക്രമികൾ കടന്നു കളഞ്ഞുവെന്നാണ് കേസ്.
പ്രവീണും അക്രമം നടത്തിയവരും സുഹൃത്തുക്കളും വിവിധ കേസുകളിൽ പ്രതികളുമാണ്. ഇവർ തമ്മിൽ രണ്ടു ദിവസം മുൻപ് വലിയതുറയിൽവച്ച് പ്രശ്‌നം ഉണ്ടായി. ഇതുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. പ്രവീൺ രാത്രി ഭാര്യവീട്ടിലായിരുന്നു. സുരക്ഷാ ജീവനക്കാരനായ പ്രിജു രാത്രി ജോലിക്കും പോയിരുന്നു. വീട്ടിലുണ്ടായിരുന്ന സ്ത്രീകൾ ഉറങ്ങി കിടന്ന മുറിയുടെ തൊട്ടടുത്തുള്ള ചുവരിലാണ് ഏറ് പടക്കം പതിച്ചത്. പ്രതികളെ വലിയതുറ സർക്കിൾ ഇൻസ്‌പെക്ടർ രതീഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്