- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോദി അഴിമതിയെ കുറിച്ച് സംസാരിക്കേണ്ട; ഇടതുപക്ഷവുമായി സഖ്യം തുടരും; 'ഇന്ത്യാ' മുന്നണിയുടെ അടുത്ത യോഗത്തിൽ നിർണ്ണായക പ്രഖ്യാപനമുണ്ടാകും; ബിജെപിയെ കടന്നാക്രമിച്ച് നിർണ്ണായക വെളിപ്പെടുത്തലുമായി തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിൻ
ചെന്നൈ: ബിജെപിയെ കടന്നാക്രമിച്ച് നിർണ്ണായക വെളിപ്പെടുത്തലുമായി തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അഴിമതിയേക്കുറിച്ച് സംസാരിക്കാൻ എന്ത് യോഗ്യതയാണുള്ളതെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ. കേന്ദ്ര സർക്കാരിന്റെ ഏഴ് ലക്ഷം കോടി രൂപയുടെ അഴിമതികൾ സിഎജി റിപ്പോർട്ടിലുണ്ട്. മോദി എന്തുകൊണ്ടാണ് അതേക്കുറിച്ച് സംസാരിക്കാത്തതെന്നും സ്റ്റാലിൻ ചോദിച്ചു.
ഇടതുപക്ഷവുമായുള്ള സഖ്യം തുടരുമെന്നും സ്റ്റാലിൻ പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷവുമായി ഒന്നിച്ച് ബിജെപിയെ പരാജയപ്പെടുത്തണം. ഡിഎംകെയും ഇടത് പാർട്ടികളുമായുള്ളത് ആശയപരമായ സഖ്യമാണ്. അടുത്ത ഇന്ത്യ മുന്നണി യോഗത്തിൽ നിർണായക പ്രഖ്യാപനം ഉണ്ടാകുമെന്നും സ്റ്റാലിൻ കൂട്ടിച്ചേർത്തു.
പ്രതിപക്ഷ പാർട്ടികളുടെ അടുത്ത യോഗത്തിൽ താനും പങ്കെടുക്കുമെന്നും സ്റ്റാലിൻ അറിയിച്ചു. വ്യാഴം, വെള്ളി ദിവസങ്ങളിൽ മുംബൈലിൽ വച്ചാണ് 'ഇന്ത്യ' മുന്നണിയുടെ അടുത്ത യോഗം ചേരുക.



