ലഖ്‌നൗ: ഉത്തർപ്രദേശിൽ ഇതരസമുദായത്തിലുള്ള യുവാവുമായി പ്രണയത്തിലെന്നാരോപിച്ച് 17-കാരിയെ പിതാവും രണ്ട് സഹോദരങ്ങളും ചേർന്ന് വെട്ടിക്കൊലപ്പെടുത്തി. ഗസ്സിയാബാദിലെ കൗശമ്പിയിലാണ് സംഭവം. 17-കാരിയായ പ്രീതിയാണ് കൊല്ലപ്പെട്ടത്.

ഇതര സമുദായത്തിൽപെട്ട യുവാവുമായി പെൺകുട്ടിക്ക് ബന്ധം ഉണ്ട് എന്ന് സംശയിച്ചിരുന്നു. ഫോണിൽ യുവാവുമായി സംസാരിക്കുന്നതിൽ നിന്ന് പെൺകുട്ടിയെ വിലക്കി. വീണ്ടും പെൺകുട്ടി ഫോണിൽ സംസാരിച്ചിരിക്കുന്നത് കണ്ട സഹോദരൻ ചോദ്യം ചെയ്‌തെങ്കിലും പെൺകുട്ടി കാര്യങ്ങളൊന്നും പറഞ്ഞില്ല. തുടർന്ന് സഹോദരൻ പിതാവിനെ വിവരമറിയിച്ചു. പിതാവും സഹോദരങ്ങളും ചേർന്ന് കോടാലി ഉപയോഗിച്ച് പെൺകുട്ടിയെ കൊലപ്പെടുത്തി.

സംഭവത്തിൽ പിതാവിനേയും സഹോദരങ്ങളേയും പൊലീസ് കസ്റ്റഡിയിൽ എടുത്തു. ക്രൂരകൃത്യം മറച്ചുവെച്ചതിന് പെൺകുട്ടിയെുടെ മാതാവിനേയും പൊലീസ് കേസെടുക്കും.