കോട്ടയം: കേരള നിയമസഭയിൽ അഴിമതിക്കാർ മാത്രം മതിയോയെന്ന ചോദ്യത്തിനുള്ള ഉത്തരമാകണം പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് ഫലം എന്ന് ബിജെപി. ആഗ്രഹിക്കുന്നുവെന്ന് ബിജെപി. നേതാവ് ശോഭാ സുരേന്ദ്രൻ.

ഏത് മേഖലയിലാണ് കേന്ദ്രം കേരളത്തെ ഞെരുക്കിയിട്ടുള്ളത് എന്ന് മുഖ്യമന്ത്രിയുടെ ആരോപണത്തോട് പ്രതികരിച്ച അവർ, കഴിഞ്ഞ ഒമ്പതുവർഷം കേരളത്തിന് കേന്ദ്രം കൊടുത്ത കണക്ക് ചൂണ്ടിക്കാട്ടി ധവളപത്രം പുറത്തിറക്കാൻ മുഖ്യമന്ത്രി തയ്യാറാവണം എന്ന് അദ്ദേഹത്തോട് ആവശ്യപ്പെട്ടു. കടമെടുത്ത് മുന്നോട്ട് പോയിട്ടും കേരളം ശ്രീലങ്കയ്ക്ക് തുല്യമാവാതിരിക്കാൻ സഹായിച്ചത് കേന്ദ്ര ധനകാര്യ കമ്മിഷൻ ആണെന്ന് ജനങ്ങൾക്ക് ബോധ്യമായെന്നും അവർ അവകാശപ്പെട്ടു.