അബുദാബി: മുൻകൂർ വീസയില്ലാതെ 82 രാജ്യക്കാർക്ക് യുഎഇയിലേക്ക് പ്രവേശിക്കാമെന്ന് വിദേശകാര്യ മന്ത്രാലയം. യുഎസ്, യുകെ, യൂറോപ്യൻ യൂണിയൻ താമസ വീസയുള്ള ഇന്ത്യക്കാർക്കും ഈ ആനുകൂല്യം ലഭിക്കും.

ഇവർക്കു 14 ദിവസത്തെ ഓൺഅറൈവൽ വീസയാണ് ലഭിക്കുക. 14 ദിവസത്തേക്കുകൂടി പുതുക്കാം. വീസ കൂടാതെ എത്തുന്ന രാജ്യക്കാർക്ക് 30 ദിവസം യുഎഇയിൽ തങ്ങാം. ആവശ്യമെങ്കിൽ 10 ദിവസം കൂടി താമസിക്കാൻ അനുവദിക്കും. രാജ്യത്ത് പ്രവേശിച്ച ദിവസം മുതലാണ് കാലാവധി കണക്കാക്കുക. യുഎഇയിലേക്കു പുറപ്പെടുന്നതിനു മുൻപ് വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് സന്ദർശിച്ച് ഏറ്റവും പുതിയ വിവരങ്ങൾ മനസ്സിലാക്കണമെന്നും അഭ്യർത്ഥിച്ചു.