- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച് ഭർത്താവ് ജീവനൊടുക്കി; ഭർത്താവിന്റെ മൃതദേഹം കണ്ടെത്തിയത് റെയിൽവേ ട്രാക്കിൽ നി്ന്നും
കോട്ടയം: ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച ഭർത്താവ് ജീവനൊടുക്കി. തലയോലപ്പറമ്പ് വെള്ളൂരിലെ പത്മകുമാർ ആണ് ആത്മഹത്യ ചെയ്തത്. മുളന്തുരുത്തി ഒലിപ്പുറം റെയിൽവെ ട്രാക്കിന് സമീപത്തു നിന്നും പത്മകുമാറിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഭാര്യ തുളസിയെ ഇന്നലെ രാത്രിയാണ് വെട്ടിപ്പരിക്കേൽപ്പിച്ചത്. ഇതിൽ പൊലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് ഭർത്താവിനെ മരിച്ച നിലയിൽ റെയിൽവേ ട്രാക്കിൽ നിന്ന് കണ്ടത്. വെട്ടേറ്റ തുളസി എറണാകുളത്തെ ആശുപത്രിയിൽ ചികിത്സയിലാണ്. പൊലീസ് സംഭവ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
Next Story