- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കളമശേരി ടൗൺ ഹാളിൽ പൊതുദർശനം; ബി ടി ആർ മന്ദിരത്തിൽ രാത്രി ഏഴ് വരെ; സംസ്‌കാരം നാളെ കളമശേരി ശ്മശാനത്തിൽ; സരോജനി ബാലാനന്ദന് രാഷ്ട്രീയ കേരളം വിട പറയുമ്പോൾ
കൊച്ചി: ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാവും സിപിഐ എം മുൻ സംസ്ഥാന കമ്മിറ്റി അംഗവുമായ അന്തരിച്ച സരോജിനി ബാലാനന്ദന്റെ മൃതദേഹം ബുധൻ പകൽ രണ്ട് മുതൽ കളമശേരി ടൗൺ ഹാളിൽ പൊതുദർശനത്തിന് വെക്കും.
അതിനുശേഷം 5.30 മുതൽ ഭർത്താവും മുതിർന്ന സിപിഐ എം നേതാവുമായിരുന്ന ഇ ബാലാനന്ദൻ അന്ത്യവിശ്രമം കൊള്ളുന്ന കളമശേരിയിലെ ബി ടി ആർ മന്ദിരത്തിൽ രാത്രി ഏഴ് വരെ പൊതുദർശനത്തിനായി വെയ്ക്കും.
തുടർന്ന് നോർത്ത് കളമശേരിയിൽ ഏലൂർ റോഡിന് സമീപം പാതിരക്കാട്ട്കാവ് റോഡിലെ പൊന്നംകുുളത്ത് വീട്ടിലേക്ക് മാറ്റും. ചൊവ്വാഴ്ച രാത്രിയാണ് അന്തരിച്ചത്. സംസ്‌കാരം വ്യാഴം പകൽ 11ന് കളമശേരി ശ്മശാനത്തിൽ നടക്കും.
Next Story



