- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓണം ആഘോഷിക്കാൻ ഭർതൃവീട്ടിൽ നിന്നും സ്വന്തം വീട്ടിലെത്തി; സഹോദരുയമായി സാധനങ്ങൾ വാങ്ങാൻ പോകവെ സ്‌കൂട്ടറിൽ കാറിടിച്ചു: യുവതിക്ക് ദാരുണ മരണം
പിറവം: ഓണാഘോഷത്തിൽ പങ്കെടുക്കാൻ ഭർതൃവീട്ടിൽ നിന്നും സ്വന്തം വീട്ടിലെത്തിയ യുവതി വാഹനാപകടത്തിൽ മരിച്ചു. കക്കാട് മുട്ടുംപുറത്ത് മായ (31) ആണു സ്‌കൂട്ടറിൽ സഹോദരിക്കൊപ്പം യാത്ര ചെയ്യുമ്പോൾ കാർ ഇടിച്ചുണ്ടായ അപകടത്തിൽ മരിച്ചത്. സംസ്‌കാരം നടത്തി. ഭർത്താവ്: ജിനുരാജ് (സൗദി).
വടക്കാഞ്ചേരി പുന്നംപറമ്പിൽ തിങ്കൾ രാത്രി ഒമ്പതു മണിയോടെയാണ് അപകടം ഉണ്ടായത്. തിങ്കൾ ഉച്ചയോടെയാണു മായ പിറവത്തു നിന്നു തെക്കുംകര പഴയന്നൂർ പാടം പുളിക്കൽ വീട്ടിൽ എത്തിയത്. വൈകിട്ടു സഹോദരി മഞ്ജുവിനൊപ്പം ഓണത്തിനു സാധനങ്ങൾ വാങ്ങാനാണ് പുന്നംപറമ്പിൽ എത്തിയത്. മടങ്ങുന്നതിനിടെയായിരുന്നു അപകടം. മഞ്ജുവിനും പരുക്കുണ്ട്. മോഹനന്റെയും ഭാഗ്യലക്ഷ്മിയുടെയും മക്കളാണ്. മായയുടെ മകൻ: ആദിനാഥ്.
Next Story



