- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മതവും നിയമവും നോക്കാതെ രക്ഷിതാക്കൾക്ക് ജീവനാംശം നൽകാം; ഹൈക്കോടതി
കൊച്ചി: നിയമവും മതവുമൊന്നും നോക്കാതെ രക്ഷിതാക്കൾക്ക് ജീവനാംശം നൽകാൻ മക്കളോട് നിർദേശിച്ച് ഉത്തരവിടാനാകുമെന്ന് ഹൈക്കോടതി. നിയമം പ്രത്യേകം നിർദേശിക്കുന്നില്ലെങ്കിലും മുൻകാലപ്രാബല്യത്തോടെ ജീവനാംശം നൽകാൻ കോടതിക്ക് ഉത്തരവിടാനാകുമെന്നും ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖും ജസ്റ്റിസ് സോഫി തോമസും ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
മലപ്പുറം കുടുംബക്കോടതിയിൽ ക്രിസ്ത്യൻ മതവിഭാഗത്തിൽപ്പെട്ട പിതാവ് നൽകിയ ഹർജി തള്ളിയതിനെതിരേ പിതാവ് നൽകിയ അപ്പീൽ തീർപ്പാക്കിയാണ് ഹൈക്കോടതിയുടെ ഉത്തരവ്. മുൻകാലപ്രാബല്യത്തോടെ ജീവനാംശം നൽകാൻ മക്കളോട് നിർദേശിക്കണം എന്നാവശ്യപ്പെട്ടായിരുന്നു ഹർജി നൽകിയത്. മുൻകാലപ്രാബല്യത്തോടെ ജീവനാംശം നൽകാൻ നിയമം അനുവദിക്കുന്നില്ലെന്ന കാരണത്താലായിരുന്നു കുടുംബക്കോടതി ഹർജി തള്ളിയത്. എന്നാൽ, ജീവനാംശം മുൻകാലപ്രാബല്യത്തോടെ അനുവദിക്കുന്നതിന് നിയമം ഉണ്ടായിരിക്കുക എന്നത് അനിവാര്യതയല്ലെന്ന് ഡിവിഷൻ ബെഞ്ച് വിലയിരുത്തി.
ക്രിസ്ത്യൻ മതവിഭാഗത്തിൽ ഉൾപ്പെട്ടവരുടെ കാര്യത്തിൽ മാതാപിതാക്കൾക്ക് ജീവനാംശം നൽകുക എന്നത് മക്കളുടെ നിയമപരമായ ബാധ്യതയല്ല. ഭാര്യക്കും കുട്ടിക്കും ജീവനാംശം നൽകണമെന്നുപോലും ഇന്ത്യൻ ക്രിസ്ത്യൻ വിവാഹനിയമത്തിൽ പറയുന്നില്ല. മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും ക്ഷേമ ജീവനാംശനിയമം, ക്രിമിനൽ നടപടിക്രമം വകുപ്പ് 125 എന്നിവ പ്രകാരവും മുൻകാലപ്രാബല്യത്തോടെ ജീവനാംശം നൽകാൻ ഉത്തരവിടാനാകില്ല.
എന്നാൽ, നിയമമെന്നത് സമൂഹം പിന്തുടരുന്ന ശീലങ്ങളുടെയും പാരമ്പര്യത്തിന്റെയും സംസ്‌കാരത്തിന്റെയും തുടർച്ചകൂടിയാണെന്ന് കോടതി വിലയിരുത്തി.



