- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മദ്യലഹരിയിൽ യുവാവ് വീടിന് തീയിട്ടു; വീടിന്റെ മേൽക്കൂരയും വീട്ടുസാധനങ്ങളും കത്തി നശിച്ചു
എളവൂർ: മദ്യലഹരിയിലായ യുവാവ് വീട്ടുകാരുമായി വഴക്കിട്ട ശേഷം വീടിന് തീയിട്ടു. പാറക്കടവ് പഞ്ചായത്ത് പതിനാലാം വാർഡിൽ കുന്നപ്പിള്ളിശ്ശേരി നാലുസെന്റ് കോളനിയിലെ ധനഞ്ജയന്റെ വീടാണ് കത്തി നശിച്ചത്. തിരുവോണ നാളിൽ രാത്രി 11 ഓടെയാണ് സംഭവം. വീടിന്റെ മേൽക്കൂര ഭാഗികമായും വീടിനുള്ളിലെ സാധങ്ങളും കത്തിനശിച്ചു.
കുടുംബ വഴക്കിനേ തുടർന്ന് മകൻ രാഹുൽ (29) ആണ് വീടിന് തീവെച്ചത്. രാത്രി മദ്യപിച്ചെത്തിയ രാഹുൽ വീട്ടിൽ ബഹളമുണ്ടാക്കി പിതാവിനെയും സഹോദരിമാരെയും ഭാര്യയെയും കുട്ടിയെയും വീട്ടിൽ നിന്ന് പുറത്താക്കി. തുടർന്ന് മുറിയിലെ കിടക്ക ഭിത്തിയിൽ ചാരിവെച്ച് കത്തിക്കുക ആയിരുന്നു.
തീ ഉയർന്ന് മേൽക്കൂരയിലെ മരത്തിന് തീപിടിച്ച് എല്ലാം കത്തിനശിക്കുകയായിരുന്നു. നാട്ടുകാരും അങ്കമാലി ഫയർഫോഴ്‌സും ചേർന്ന് രാത്രി 12 ഓടെ തീയണച്ചു. സംഭവവുമായി ബന്ധപ്പെട്ട് അങ്കമാലി പൊലീസ് രാഹുലിനെ ചോദ്യം ചെയ്തു.



