കാസർകോട്: ഹൈസ്‌കൂൾ വിദ്യാർത്ഥികളെ കാറിടിപ്പിച്ച് പരുക്കേൽപിച്ച ശേഷം കടന്നുകളഞ്ഞ പ്രതിയെ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കി പൊലീസ്. കുമ്പള ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥികളായ രണ്ട് പേരെയാണ് കഴിഞ്ഞ വെള്ളിയാഴ്ച ഒളയം സ്വദേശി നൗഷാദ് ബോധപൂർവം കാർ ഇടിപ്പിച്ചത്.

സ്‌കൂളിലെ ഓണാഘോഷ പരിപാടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ 3 വിദ്യാർത്ഥികളിൽ 2 പേരെയാണ് വാഹനം പിന്നോട്ടെടുത്ത് ഇടിപ്പിച്ചത്. റോഡിൽ വീണ വിദ്യാർത്ഥികളുടെ കൈയ്ക്കു പരുക്കേറ്റിരുന്നു. വാഹനമിടിപ്പിക്കാൻ പ്രകോപനമെന്തെന്നു വ്യക്തമല്ല. സംഭവത്തിൽ പരാതി നൽകിയ വിദ്യാർത്ഥിയുടെ വീടിനു സമീപത്താണ് നൗഷാദിന്റെ വീട്.

വെള്ളിയാഴ്ച നടന്ന സംഭവത്തിൽ തിങ്കളാഴ്ചയാണ് ഇവർ പരാതി നൽകിയത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. അപകടത്തിനിടയാക്കിയ കാർ കുമ്പള പൊലീസ് കണ്ടെത്തി. നൗഷാദിനെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.