- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാപ്പ ഉത്തരവ് ലംഘിച്ച് നാട്ടിൽ തിരിച്ചെത്തി; തിരുവോണ ദിവസം യുവാവ് അറസ്റ്റിൽ
ചേർത്തല: കാപ്പ ഉത്തരവ് ലംഘിച്ച് നാട്ടിൽ തിരിച്ചെത്തിയ യുവാവിനെ അറസ്റ്റ് ചെയ്തു. നഗരസഭ എട്ടാം വാർഡിൽ നെടുമ്പ്രക്കാട് കൂമ്പേൽ വീട്ടിൽ മാട്ടൻ എന്ന് വിളിക്കുന്ന അഭിറാമിനെയാണ് (29 പൊലീസ് അറസ്റ്റ് ചെയ്തത്. ചേർത്തലയിൽ സമീപ കാലത്തുണ്ടായ ഗുണ്ടാ ആക്രമണ കേസ് ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ് ഇയാൾ.
ആറ് മാസകാലത്തേക്ക് ആലപ്പുഴ ജില്ലയിൽ പ്രവേശിക്കരുതെന്ന് എറണാകുളം റേഞ്ച് ഡെപ്യൂട്ടി ഇൻസ്‌പെക്ടർ ജനറൽ നേരത്തെ ഉത്തരവിട്ടിരുന്നു. ഈ മാസം ആദ്യം ഈ ഉത്തരവ് കൈപ്പറ്റിയ ഇയാൾ ജില്ലയിൽ നിന്നും പുറത്തു പോവുകയും ചെയ്തിരുന്നു. എന്നാൽ ജില്ലാ പൊലീസ് മേധാവിയുടെ മുൻകൂർ അനുമതി ഇല്ലാതെ രഹസ്യമായി നാട്ടിലെത്തിയ ഇയാളെ തിരുവോണ ദിവസം പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
ചേർത്തല പൊലീസ് സബ് ഇൻസ്‌പെക്ടർ ആന്റണി വി ജെ, പ്രസാദ്, രംഗപ്രസാദ്, സീനിയർ സി.പി.ഒ അഭിലാഷ്, സി.പി. നിധി. എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.




