- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാൽ വാങ്ങാൻ പോയ 11 കാരിയോട് ലൈംഗിക അതിക്രമം ചോദ്യം ചെയ്ത മുത്തച്ഛനെ വധിക്കാൻ ശ്രമം; വട്ടപ്പാറ പോക്സോ കേസ്: പ്രതിക്ക് ജാമ്യമില്ല; വിചാരണ തീരും വരെ ബിജു ജയിലിൽ തന്നെ
തിരുവനന്തപുരം : പാൽ വാങ്ങാൻ പോയ അഞ്ചാം ക്ലാസുകാരിയായ 11 കാരിയെ വഴിയിൽ തടഞ്ഞ് ലൈംഗിക അതിക്രമം കാട്ടുകയും ചോദിക്കാൻ ചെന്ന മുത്തച്ഛനെ ഇരുമ്പുകമ്പി കൊണ്ട് കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത വട്ടപ്പാറ പോക്സോ കേസിൽ പ്രതിക്ക് ജാമ്യമില്ല. തിരുവനന്തപുരം പോക്സോ കോടതിയാണ് പ്രതിക്ക് ജാമ്യം നിഷേധിച്ചത്. മെയ് 27 മുതൽ കൽ തുറുങ്കിൽ കഴിയുന്ന കന്യാകുളങ്ങര സിന്ധു ഭവനിൽ പി.ബിജു (33) വിനാണ് ജാമ്യം നിരസിച്ചത്. വിചാരണ തീരും വരെ പ്രതി പുറം ലോകം കാണേണ്ടന്ന് വിലയിരുത്തി , പ്രതിയെ കൽ തുറുങ്കിലിട്ട് കസ്റ്റോഡിയൽ വിചാരണ ചെയ്യാനും പോക്സോ ജഡ്ജി എംപി.ഷിബു ഉത്തരവിട്ടു.
2023 മെയ് 27 നാണ് സംഭവം നടന്നത്. പാൽ വാങ്ങാൻ അയൽ വീട്ടിലേക്ക് പോയ പെൺകുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്ത് വച്ച് ബിജു തടഞ്ഞു നിർത്തി ഉപദ്രവിക്കാൻ ശ്രമിച്ചു. ഭയന്ന പെൺകുട്ടി സമീപത്തെ വീട്ടിലേക്ക് ഓടിക്കയറി രക്ഷപ്പെടുകയായിരുന്നു. വീട്ടുകാർ പെൺകുട്ടിയുടെ മുത്തച്ഛനെ വിവരമറിയിച്ചു. സ്ഥലത്തെത്തിയ മുത്തച്ഛനോടും കുട്ടി വിവരങ്ങൾ പറഞ്ഞു. ചോദിക്കാൻ ചെന്ന മുത്തച്ഛനെ മദ്യലഹരിയിലായിരുന്ന ബിജു ഇരുമ്പുകമ്പി കൊണ്ട് തലക്കടിക്കുകയും കൈ തല്ലിയൊടിക്കുകയും തോളിലും നെഞ്ചിലും പരിക്കേൽപ്പിക്കുകയും ചെയ്തു. പെൺകുട്ടിയെ വേണമെങ്കിൽ വീടിനകത്തു കയറി പിടിച്ചു കൊണ്ടു പോകുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് കേസ്. സ്ഥലവാസികൾക്ക് ശല്യക്കാരനായ ബിജുവിനെതിരെ നാലോളം കേസുകൾ നിലവിലുണ്ട്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്