പെഷാവർ: വടക്കുപടിഞ്ഞാറൻ പാക്കിസ്ഥാനിൽ സുരക്ഷാസേനയുടെ വാഹനവ്യൂഹത്തിനുനേരെയുണ്ടായ ചാവേറാക്രമണത്തിൽ ഒമ്പതു പട്ടാളക്കാർ കൊല്ലപ്പെട്ടു. 20 പേർക്ക് പരിക്കേറ്റു. അഫ്ഗാനിസ്താനുമായി അതിർത്തിപങ്കിടുന്ന ഖൈബർ പക്തൂൺഖ്വ പ്രവിശ്യയിലെ ബന്നുവിലാണ് വ്യാഴാഴ്ച ആക്രമണമുണ്ടായത്.

മോട്ടോർസൈക്കിളിലെത്തിയ ചാവേർ സുരക്ഷാസേനയുടെ വാഹനവ്യൂഹത്തിനുനേരെ പാഞ്ഞടുക്കയായിരുന്നു. അതേസമയം, ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. ഭീകരസംഘടനയായ തെഹ്രികെ താലിബാൻ പാക്കിസ്ഥാനാണ്(ടി.ടി.പി.) ആക്രമണത്തിനുപിന്നിലെന്നാണ് കരുതുന്നത്. 2022 മുതൽ ടി.ടി.പി. സുരക്ഷാസേനയെ ലക്ഷ്യംവെച്ച് ആക്രമണങ്ങൾ നടത്തുന്നത് പതിവാണ്.