കോട്ടയം: ബന്ധത്തിൽ നിന്നും പിന്മാറിയതിന് യുവതിയെ വീട്ടിലേക്ക് വിളിച്ചു വരുത്തി വെട്ടി വീഴ്‌ത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കോരൂത്തോട് കോസടി കുരിയിലംകാട്ടിൽ ഡെന്നീസ് ദേവസ്യയാണ് (31) അറസ്റ്റിലായത്. ഇയാൾ സന്റെ സുഹൃത്തായ യുവതിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിക്കുകയും സ്വകാര്യ ചിത്രങ്ങൾ മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്്തു. ഇതറിഞ്ഞ യുവതി ബന്ധം അവസാനിപ്പിച്ചതോടെ വീട്ടിലേക്ക് വിളിച്ചുവരുത്തി വെട്ടിവീഴ്‌ത്തുകയായിരുന്നു.

ഡെന്നീസ് കാഞ്ഞിരപ്പള്ളി സ്വദേശിനിയുമായി പ്രണയത്തിലായശേഷം വിവാഹവാഗ്ദാനം നൽകിയാണ് പീഡിപ്പിച്ചത്. യുവതിയുടെ സ്വകാര്യചിത്രങ്ങൾ പ്രതി മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്തു. ഇതറിഞ്ഞ യുവതി ഇയാളുമായുള്ള സൗഹൃദത്തിൽനിന്ന് പിന്മാറുകയായിരുന്നു.

ഇതിലുള്ള വിരോധംമൂലം കഴിഞ്ഞദിവസം രാത്രി യുവതിയെ ചിത്രങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി പ്രതിയുടെ താമസസ്ഥലത്തേക്ക് വിളിച്ചുവരുത്തി. തുടർന്ന് വാക്കത്തിക്ക് വെട്ടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

സംഭവത്തിനുശേഷം മുങ്ങിയ പ്രതിയെ മുണ്ടക്കയം പൊലീസാണ് അറസ്റ്റുചെയ്തത്. ഇയാൾക്കെതിരേ കട്ടപ്പന പൊലീസ് സ്റ്റേഷനിൽ പോക്സോ കേസ് ഉണ്ടെന്നും പൊലീസ് പറഞ്ഞു. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.