- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൂലങ്കാവിൽ വീണ്ടും കടുവയിറങ്ങി; ആക്രമണത്തിൽ പശുവിന്റെ കഴുത്തിന് പരിക്ക്
വയനാട്: മൂലങ്കാവിൽ വീണ്ടും കടുവയിറങ്ങി. തുടർച്ചയായ നാലാം ദിവസമാണ് പ്രദേശത്ത് കടുവയിറങ്ങുന്നത്. പശുവിനെ ആക്രമിച്ചു. വ്യാഴാഴ്ച രാത്രി ഒൻപതിനാണ് തൊഴുത്തിൽ കയറി പശുവിനെ ആക്രമിച്ചത്. പശുവിന്റെ കഴുത്തിന് ആഴത്തിൽ പരിക്കേറ്റിട്ടുണ്ട്. എരളോട്ടുകുന്ന് രാജേഷിന്റെ പശുവിനാണ് പരിക്കേറ്റത്.
കഴിഞ്ഞ ദിവസം കടുവ ഒരു നായയെ പിടികൂടിയിരുന്നു. തൊട്ടടുത്ത ദിവസം കോഴി ഫാമിൽ കയറി നൂറോളം കോഴികളെ കൊന്നൊടുക്കിയിരുന്നു. വനംവകുപ്പ് പലയിടത്തും കാമറ സ്ഥാപിച്ചെങ്കിലും കടുവയുടെ ദൃശ്യങ്ങൾ ഇതുവരെ ലഭിച്ചിട്ടില്ല.
Next Story



