കൊണ്ടോട്ടി: മലപ്പുറം കൊണ്ടോട്ടി ഒളവട്ടൂരിൽ വാക്കുതർക്കത്തിനിടെ ഗൃഹനാഥന് കുത്തേറ്റു. വെട്ടുകാട് സ്വദേശി എരണിക്കുളവൻ മൂസക്കാണ് കുത്തേറ്റത്. ഗുരുതര പരിക്കോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വ്യാഴാഴ്ച അർധരാത്രിയോടെയാണ് സംഭവം. സംഭവത്തിൽ കൊണ്ടോട്ടി പൊലീസ് അഞ്ചു പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലുള്ള മൂസക്ക് കഴുത്തിലും വയറിലും മാരക മുറിവുകൾ ഉണ്ടെന്നാണ് വിവരം.