- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആലപ്പുഴ അക്സപ്റ്റ് കൃപാഭവനിലെ ശ്രേയയുടെ ദുരൂഹമരണ കേസ്; തലസ്ഥാനത്തെ കോടതിയിൽ വിചാരണ തുടങ്ങി; രണ്ടും മൂന്നും സാക്ഷികളുടെ മൊഴികൾ പ്രോസിക്യൂഷന് അനുകൂലം
തിരുവനന്തപുരം: ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും 13 വർഷങ്ങൾക്ക് മുമ്പ് എഴുതിത്ത്ത്തള്ളിയ ആലപ്പുഴ കൈതവന അക്സപ്റ്റ് കൃപാ ഭവനിൽ നടന്ന ഏഴാം ക്ലാസ് വിദ്യാർത്ഥിനി ശ്രേയയുടെ മരണത്തിൽ ഒന്നും രണ്ടും പ്രതികളായ ഫാദർ.മാത്തുക്കുട്ടിക്കും സിസ്റ്റർ സ്നേഹമറിയക്കും എതിരെ തലസ്ഥാനത്തെ കോടതിയിൽ വിചാരണ തുടങ്ങി. രണ്ടും മൂന്നും സാക്ഷികളായി വിസ്തരിച്ച രണ്ടു സാക്ഷികളും പ്രോസിക്യൂഷന് അനുകൂലമായി മൊഴി നൽകി. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയാണ് പ്രതികളെ വിചാരണ ചെയ്യുന്നത്.
പ്രഥമ വിവര മൊഴി നൽകിയ ഒന്നാം സാക്ഷിയെ സെപ്റ്റംബർ 15 ന് ഹാജരാക്കാൻ സിജെഎം ഷിബു ഡാനിയേൽ സിബിഐയ്ക്ക് നിർദ്ദേശം നൽകി. പള്ളി വികാരിയും കൃപാ ഭവൻ ലഹരിമുക്ത കേന്ദ്രം ഡയറക്ടറും സൺഡേ സ്ക്കൂൾ ക്യാമ്പ് നടത്തിപ്പുകാരനുമായ ഫാദർ മാത്തുക്കുട്ടിയെന്നും മാത്തുക്കുട്ടി ആന്റണിയെന്നും അറിയപ്പെടുന്ന ഫാ. മാത്തുക്കുട്ടി മുന്നാറ്റിന്മുഖം, ക്യാമ്പു നടത്തിപ്പുകാരി റെജിയെന്നറിയപ്പെടുന്ന സിസ്റ്റർ സ്നേഹ മറിയ എന്നിവരാണ് ഒന്നും രണ്ടും പ്രതികൾ.
ഉപേക്ഷയിലുള്ള മരണക്കുറ്റം, കൂട്ടായ്മ എന്നീ കുറ്റങ്ങളാണ് സിജെഎം ഷിബു ഡാനിയേൽ വിചാരണക്കു മുന്നോടിയായി പ്രതികൾക്ക് മേൽ ചുമത്തിയത്. വിചാരണ സെപ്റ്റംബർ 1 ന് തുടങ്ങാൻ ഷെഡ്യൂൾ ചെയ്ത കോടതി ആദ്യ മൂന്നു സാക്ഷികൾ അന്നേ ദിവസം ഹാജരാകാനും ഉത്തരവിട്ടിരുന്നു.
കേസിൽ സി ബി ഐ തുടരന്വേഷണം നടത്താൻ 2021 ൽ കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ കൊലപാതകത്തിന് തെളിവു ലഭിച്ചില്ലെന്നതിനാൽ ആദ്യ കുറ്റപത്രത്തിൽ മാറ്റമെന്നുമില്ലെന്നുള്ള തുടരന്വേഷണ റിപ്പോർട്ട് ആണ് സിബിഐ ഹാജരാക്കിയത്.
2022 ഫെബ്രുവരി 8 ന് തുടരന്വേഷണ റിപ്പോർട്ട് ഹാജരാക്കാനും മുൻ സി ജെ എം ആർ. രേഖ തിരുവനന്തപുരം സിബിഐ യൂണിറ്റ് എസ്പിക്ക് നിർദ്ദേശം നൽകിയിരുന്നു. സി ബി ഐ കുറ്റപത്രവും അനുബന്ധ റെക്കോർഡുകളും പരിശോധിച്ച കോടതി അന്വേഷണത്തിൽ മിസ്സിങ് ലിങ്കുകൾ ഉണ്ടെന്ന് കണ്ടെത്തുകയും സംഭവം സംബന്ധിച്ച് ശരിയായ രീതിയിലും പൂർണ്ണമായും സിബിഐ കേസന്വേഷിച്ചിട്ടില്ലെന്നും വിലയിരുത്തിയാണ് സിബി ഐ കുറ്റപത്രം അംഗീകരിക്കാതെ തുടരന്വേഷണം നടത്താൻ ഉത്തരവിട്ടത്.
ഉപേക്ഷയിലുള്ള മരണക്കുറ്റം മാത്രം ചുമത്തി സി ബി ഐ കുറ്റപത്രം സമർപ്പിച്ചത് 2021 ജനുവരി 4 നാണ്. കുറ്റപത്രം നിരസിച്ച കോടതി തുടരന്വേഷണം നടത്താനും റിപ്പോർട്ട് 2021 മാർച്ച് 25 ന് ഹാജരാക്കാൻ ഉത്തരവിട്ടു. തുടർന്ന് 4 തവണ കേസ് പരിഗണിച്ചിട്ടും സിബിഐ തുടരന്വേഷണ റിപ്പോർട്ട് ഹാജരാക്കിയിട്ടില്ല. തുടർന്നാണ് ഫെബ്രുവരി 8 ന് ഹാജരാക്കാൻ കർശന നിർദ്ദേശം നൽകിയത്. മാത്തുക്കുട്ടിയെയും സ്നേഹമറിയത്തെയും ഒന്നും രണ്ടും പ്രതി സ്ഥാനത്ത് ചേർത്ത് ഉപേക്ഷയാലുള്ള മരണക്കുറ്റം (ഐപിസി 304 എ) മത്രം ചുമത്തിയാണ് സി ബി ഐ കുറ്റപത്രം സമർപ്പിച്ചത്. ഈ കുറ്റപത്രമാണ് കോടതി തള്ളി തുടരന്വേഷണത്തിന് ഉത്തരവിട്ടത്.
ആലപ്പുഴ ആക്സപ്റ്റ് കൃപാ ഭവനിൽ വ്യക്തിത്വ വികസന സൺഡേ സ്ക്കൂൾ ക്യാമ്പിനെത്തിയ ഏഴാം ക്ലാസ് വിദ്യാർത്ഥിനി ശ്രേയയെ കൃപാ ഭവൻ വളപ്പിലെ കുളത്തിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും പ്രതിഭാഗം ചേർന്ന് തെളിവുകൾ നശിപ്പിച്ച് 10 വർഷം പിന്നിട്ടശേഷമാണ് പള്ളി വികാരിക്കും കന്യാ സ്ത്രീക്കുമെതിരെ സിബിഐ തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.
2010 ഒക്ടോബർ 17 നാണ് സംസ്ഥാനത്ത് കോളിളക്കമുണ്ടാക്കിയ സംഭവം നടന്നത്. ആലപ്പുഴ കൈതവന ഏഴരപ്പറയിൽ ബെന്നിയുടെയും സുജയുടെയുടെയും മകളും ഏഴാം ക്ലാസ്സ് വിദ്യാർത്ഥിനിയുമായ 13 വയസ്സുകാരി ശ്രേയയാണ് കൊല്ലപ്പെട്ടത്. ചങ്ങനാശ്ശേരി അതിരൂപത ക്രിസ്ത്യൻ സഭക്കു കീഴിലുള്ളതാണ് ആലപ്പുഴ പക്കി ജംഗ്ഷന് സമീപമുള്ള ആക്സപ്റ്റ് ക്യാപാഭവൻ. 2010 ഒക്ടോബർ 15 ന് സൺഡേ സ്കൂൾ വ്യക്തിത്വ വികസന ക്യാമ്പിനെത്തിയ 11 അംഗ വിദ്യാർത്ഥി സംഘത്തിലെ ഒരംഗമായ ശ്രേയയാണ് മൂന്നാം നാൾ 17 ന് കൃപാ ഭവൻ വളപ്പിൽ തന്നെയുള്ള കുളത്തിൽ ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട നിലയിൽ കണ്ടെത്തിയത്.11 കുട്ടികളും ഒരു കന്യാസ്ത്രീയും കിടന്നുറങ്ങിയിരുന്ന മുറിയിൽ നിന്നും ഈ കുട്ടിയെ കാണാതായിട്ട് നേരം വെളുത്ത് 8.30 മണിക്കാണ് ബന്ധപ്പെട്ടവർ അറിയുന്നത്.
അതേ സമയം വീട്ടുകാരെ അറിയിക്കാതെയും പൊലീസിൽ അറിയിക്കാതെയും ഫയർഫോഴ്സിനെ മാത്രം വരുത്തി മൃതദേഹം ഉടൻ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പൊലീസിലറിയിക്കാതെയും പൊലീസ് ഇൻക്വസ്റ്റ് തയ്യാറാക്കാതെയും നിയമവിരുദ്ധമായി മൃതദേഹം ആശുപത്രിയിലെത്തിക്കുകയായിരുന്നു. നാട്ടുകാർ നോക്കിനിൽക്കെ മൃതശരീരത്തിലുണ്ടായിരുന്ന രക്തം മുഴുവൻ തുടച്ചു വൃത്തിയാക്കി. വായിലും മൂക്കിലും തിരുകിയിരുന്ന രക്തം പുരണ്ട പഞ്ഞി ധൃതിപ്പെട്ട് മാറ്റി കഴുകി വൃത്തിയാക്കിയാണ് മൃതശരീരം ആശുപത്രിയിലെത്തിച്ചത്.
വീട്ടുകാരെ വിളിച്ചു വരുത്തുന്നതിന് പകരം അവരെ ഒഴിവാക്കി വികാരിയുടെ ബന്ധുവായ കൃപാ ഭവന്റെ സഹായിയായി പ്രവർത്തിച്ചു വരുന്ന 60 വയസ്സുള്ള അപ്പച്ചൻ എന്നയാളെ തിടുക്കത്തിൽ ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷനിൽ എത്തിച്ച് കേസിൽ മൊഴി കൊടുപ്പിച്ചതും സംശയമുണർത്തിയിരുന്നു.
ശ്രേയക്ക് ഉറക്കത്തിൽ എണീറ്റു നടക്കുന്ന സ്വഭാവമുണ്ട് എന്ന് വരുത്തിത്തീർക്കാൻ കുട്ടി രാത്രി നടന്ന് കുളത്തിൽ വീണ് മുങ്ങി മരിച്ചതാണെന്ന തരത്തിലാണ് അപ്പച്ചനെകൊണ്ട് കോൺവെന്റധികൃതർ പ്രഥമ വിവരമൊഴി കൊടുപ്പിച്ചത്. എന്നാൽ ഉറക്കത്തിൽ എണീറ്റു നടക്കുന്ന സ്വഭാവം ശ്രേയക്കില്ലെന്ന വസ്തുതയുമായി മാതാപിതാക്കൾ ശക്തമായി രംഗത്തുവന്നു. മാതാപിതാക്കളും നാട്ടുകാരും പറയുന്ന ദ്യശ്യങ്ങൾ പത്ര ദൃശ്യമാധ്യമങ്ങൾ പ്രക്ഷേപണം ചെയ്തിരുന്നു. ഒരു കാരണവശാലും ഉറക്കത്തിൽ നടന്ന് കുളത്തിൽ മരണം സംഭവിക്കില്ലെന്നും കുളത്തിൽ ചെന്ന് വീഴണമെങ്കിൽ പല വഴികളും ജലസംഭരണി ടാങ്കും മറ്റു പല വഴികളും കുട്ടി തരണം ചെയ്താൽ മാത്രമേ കുളത്തിന്റെ അടുത്തെങ്കിലും എത്തുവാൻ സാധ്യതയുള്ളു. ഉറക്കത്തിൽ നടക്കുന്ന സ്വഭവമുള്ള കുട്ടി ഒരിക്കലും എവിടെയും തട്ടിത്തടയാതെയും വീഴാതെയും അവിടെയെത്തുക സാധ്യമല്ലെന്നിരിക്കെ പ്രതികൾ കള്ളക്കഥ മെനഞ്ഞതാണെന്നു മാരോപിച്ച് നാട്ടുകാർ പ്രതിഷേധിച്ചു. കൃപാ ഭവന്റെ വിപുലമായ സ്വാധീനമുപയോഗിച്ച് അന്വേഷണം തടയപ്പെട്ട് കേസ് അട്ടിമറിച്ചതായി ആരോപണമുയർന്നിരുന്നു.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്