കണ്ണൂർ: കണ്ണൂർ ജില്ലയിലെ പഴയങ്ങാടിയിൽ വഴിയാത്രക്കാരിയുടെ കാൽ സ്‌ളാബിനിടയിൽ കുടുങ്ങി. വെള്ളിയാഴ്ച വൈകുന്നേരം അഞ്ചരയോടെയാണ് സംഭവം. പഴയങ്ങാടി പൊലീസ് സ്റ്റേഷനു മുൻപിലൂടെ നടന്നു പോവുകയായിരുന്ന സ്ത്രീയുടെ കാലാണ് സ്ളാബിനടിയിൽ കുടുങ്ങിയത്.

വേങ്ങര സ്വദേശിനി വി.കെ.വി.യമുനയുടെ കാലാണ് സ്ലാബിനിടയിലെ വിടവിൽ കുടുങ്ങിപ്പോയത്. ഇതുകണ്ടുനിന്ന പൊലീസുകാരും നാട്ടുകാരും ചേർന്നാണ് ഏറെ സമയത്തെ ശ്രമഫലമായി കാൽ ഊരിയെടുത്തത്. ഒരുമാസം മുൻപ് സമാനമായ രീതിയിൽ പഴയങ്ങാടി ബസ്റ്റാൻഡിന് മുന്നിൽ സ്ലാബിനടിയിൽ ഒരു സ്ത്രീയുടെ കാൽ കുടുങ്ങിയിരുന്നു. ഇതിനു ശേഷമാണ് മറ്റൊരുസംഭവം കൂടി നടന്നത്. സ്ളാബിനടിയിൽ കാൽകുടുങ്ങിയ യമുനയ്ക്ക് പ്രാഥമിക ചികിത്സ നൽകി.