- HOME
 - NEWS
 - POLITICS
 - SPORTS
 - CINEMA
 - CHANNEL
 - MONEY
 - RELIGION
 - INTERVIEW
 - SCITECH
 - OPINION
 - FEATURE
 - MORE
 
പുതുപ്പള്ളിയിൽ വലിയ അവകാശവാദങ്ങൾക്കില്ല; യുഡിഎഫ് കരുതും പോലെ ഈസി വാക്കോവർ ആയിരിക്കില്ല; ഉമ്മൻ ചാണ്ടിയോടുള്ള വൈകാരികത എല്ലാവരോടും ഉണ്ടാകില്ലെന്നും എം വി ഗോവിന്ദൻ
തിരുവനന്തപുരം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ വലിയ അവകാശവാദങ്ങൾക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഇടതു പക്ഷത്തിന്റെ സാധ്യത തള്ളിക്കളയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫ് കരുതും പോലെ ഈസി വാക്ക്ഓവർ ആയിരിക്കില്ല. ഏകപക്ഷീയമായ വിജയം യുഡിഎഫിന് ഉണ്ടാകില്ല. പുതുപ്പള്ളിയിലെ വികസന വിഷയങ്ങൾ അടക്കം തെരഞ്ഞെടുപ്പിൽ ചർച്ചയാകുമെന്നും അദ്ദേഹം പറഞ്ഞു.
ഉമ്മൻ ചാണ്ടിയെ മാത്രം മുന്നിൽ നിർത്തിയാണ് യുഡിഎഫ് മത്സരിക്കുന്നത്. ഉമ്മൻ ചാണ്ടിയോടുള്ള വൈകാരികത എല്ലാവരോടും ഉണ്ടാകില്ല. പുതുപ്പള്ളിയിൽ രാഷ്ട്രീയ മത്സരമാണെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു.
Next Story




