- HOME
 - NEWS
 - POLITICS
 - SPORTS
 - CINEMA
 - CHANNEL
 - MONEY
 - RELIGION
 - INTERVIEW
 - SCITECH
 - OPINION
 - FEATURE
 - MORE
 
തുമ്പിക്കൈ ഇല്ലാതെ എട്ടുമാസം; ഓലയും മറ്റും മുൻകാലുകൾ കൊണ്ട് ഉയർത്തി വായിലേക്ക് ഭക്ഷണമെത്തിക്കും: തുമ്പിക്കൈ ഇല്ലാത്ത കുട്ടിയാന അതിജീവന പാതയിൽ
അങ്കമാലി: ആശങ്കകളെ അകറ്റി തുമ്പിക്കൈ ഇല്ലാതെ കണ്ടെത്തിയ കുട്ടിയാന അതിജീവന പാതയിൽ. വനമേഖലയിൽ പ്ലാന്റേഷൻ കോർപറേഷന്റെ തോട്ടത്തിൽ തുമ്പിക്കൈ ഇല്ലാത്തതിനാൽ കുട്ടിയാന ഉടനെ തന്നെ ചരിയുമെന്ന ആശങ്കയുണ്ടായിരുന്നു. എന്നാൽ തുമ്പിക്കൈ ഇല്ലാതെ കുട്ടിയാന എട്ടു മാസം അതിജീവിച്ചു. കുട്ടിയാന എങ്ങനെ തീറ്റയെടുക്കുമെന്നായിരുന്നു പ്രധാന ആശങ്ക. ഓലയും മറ്റും മുൻകാലുകൾ കൊണ്ട് ഉയർത്തിയാണു കുട്ടിയാന വായിലേക്കു ഭക്ഷണമെത്തിക്കുന്നത്. അമ്മയാനയും എല്ലാക്കാര്യത്തിനും സഹായമായി ഒപ്പമുണ്ട്.
തുമ്പിക്കൈ ഇല്ലാത്തതിനാൽ കുട്ടിയാന ചരിഞ്ഞേക്കുമെന്ന ആശങ്കയായിരുന്നു. എല്ലാ പ്രതിസന്ധികളെയും കുട്ടിയാന അതിജീവിച്ചു. വെറ്റിലപ്പാറ പാലം ചെക് പോസ്റ്റിനു സമീപത്തെ എണ്ണപ്പന തോട്ടങ്ങളിൽ കുട്ടിയാനയെ പ്ലാന്റേഷൻ തൊഴിലാളികൾ കാണാറുണ്ട്. കുട്ടിയാനയെ സഹായിക്കുന്നതിനു സദാസമയവും അമ്മയാന കൂടെയുണ്ട്. കുട്ടിയാനയ്ക്കു കാര്യമായ ആരോഗ്യ പ്രശ്‌നങ്ങളില്ലെന്നാണു വനംവകുപ്പിന്റെ വിലയിരുത്തൽ.



