കണ്ണൂർ: മദ്യലഹരിയിൽ ട്രെയിനിൽ പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയ മൂന്ന് യുവാക്കൾ പിടിയിൽ. ഇന്ന് വൈകിട്ട് മൂന്നരയോടെ കണ്ണൂർ ജില്ലയിലെ വളപട്ടണം റെയിൽവെ സ്റ്റേഷനിൽ വച്ചാണ് സംഭവം. നാഗർകോവിലിൽ നിന്ന് മംഗലാപുരത്തേക്ക് പോവുകയായിരുന്ന ഏറനാട് എക്സ്‌പ്രസ് ട്രെയിനിലാണ് യുവാക്കൾ പെൺകുട്ടിയോട് മോശമായ രീതിയിൽ പെരുമാറിയത്.

പിന്നാലെ പെൺകുട്ടി ട്രെയിനിന്റെ അപായ ചങ്ങല വലിച്ചു നിർത്തി. ഇതോടെ ഈ കോച്ചിലേക്ക് പൊലീസെത്തി. മദ്യപിച്ചെന്ന് വ്യക്തമായതിന് പിന്നാലെ മൂന്ന് യുവാക്കളെയും ഐപിസി 118 വകുപ്പ് ചുമത്തി കസ്റ്റഡിയിലെടുത്തു. എന്നാൽ കാഞ്ഞങ്ങാട് റെയിൽവെ സ്റ്റേഷനിൽ ഇറങ്ങിയ പെൺകുട്ടി പൊലീസിന് രേഖാമൂലം പരാതി നൽകാൻ തയ്യാറായില്ല.