- HOME
 - NEWS
 - POLITICS
 - SPORTS
 - CINEMA
 - CHANNEL
 - MONEY
 - RELIGION
 - INTERVIEW
 - SCITECH
 - OPINION
 - FEATURE
 - MORE
 
ബി എസ് എൻ എൽ മൊബൈൽ ഫോണുകൾക്ക് കവറേജില്ലായിരുന്നു; പുറംലോകവുമായി ബന്ധപ്പെടാൻ പറ്റാത്ത അവസ്ഥയിലായി; ടവറിന് മുന്നിൽ കയറി ആത്മഹത്യാ ഭീഷണി; ഒടുവിൽ ചെറുതോണിയിൽ റേഞ്ച് എത്തി; യുവാവിന്റെ പ്രതിഷേധം ഫലം കാണുമ്പോൾ
ചെറുതോണി : ഇടുക്കി ചെറുതോണിയിൽ വ്യത്യസ്തമായൊരു പ്രതിഷേധം. മൊബൈൽ ഫോണിനു റെയ്ഞ്ചില്ലാത്തതിൽ പ്രതിഷേധിച്ച് ടവറിനു മുകളിൽക്കയറി യുവാവ് ആത്മഹത്യാഭീഷണി മുഴക്കി. ഒടുവിൽ പ്രതിഷേധം ഫലം കാണുകയും ചെയ്തു.
മൈലപ്പുഴ ആറ്റുപുറത്ത് ജെറിൻ (29) ആണ് 100 അടി ഉയരമുള്ള ബി.എസ്.എൻ.എൽ. ടവറിനു മുകളിൽക്കയറിയത്. ടവറിന് മുകളിൽനിന്നു താഴേക്കു ചാടി ആത്മഹത്യ ചെയ്യുമെന്ന് ഇയാൾ ഭീഷണിമുഴക്കിയത്. കഞ്ഞിക്കുഴി പൊലീസ് സ്ഥലത്തെത്തിയെങ്കിലും ഇതിനിടെ മൊബൈൽ ഫോണിന് കവറേജ് ലഭിച്ചതോടെ യുവാവ് താഴെയിറങ്ങി.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രദേശത്ത് ബി.എസ്.എൻ.എൽ. മൊബൈൽ ഫോണുകൾക്ക് കവറേജില്ലായിരുന്നു. ഇതോടെ പുറംലോകവുമായി ബന്ധപ്പെടാൻ പറ്റാത്ത അവസ്ഥയിലായി. ഈ സാഹചര്യത്തിലായിരുന്നു പ്രതിഷേധം.
Next Story



