- HOME
 - NEWS
 - POLITICS
 - SPORTS
 - CINEMA
 - CHANNEL
 - MONEY
 - RELIGION
 - INTERVIEW
 - SCITECH
 - OPINION
 - FEATURE
 - MORE
 
അളവു തൂക്ക ക്രമക്കേടുകൾ; വിവിധ കേസുകളിലായി 41.99 ലക്ഷം രൂപ പിഴയീടാക്കി ലീഗൽ മെട്രോളജി
തിരുവനന്തപുരം: ഓണക്കാലത്ത് ലീഗൽ മെട്രോളജി നടത്തിയ പരിശോധനയിൽ വിവിധ ക്രമക്കേടുകൾക്ക് 41.99 ലക്ഷം രൂപ പിഴയീടാക്കി. മുദ്രപതിപ്പിക്കാത്ത അളവ്-തൂക്ക ഉപകരണങ്ങൾ ഉപയോഗിച്ചതിന് 746 കേസും അളവിലും തൂക്കത്തിലും കുറവ് വിൽപ്പന നടത്തിയതിന് 37 കേസും വില തിരുത്തിയതിനും അമിതവില ഈടാക്കിയതിനും 29 കേസും എടുത്തു.
പാക്കേജ്ഡ് കമോദിറ്റീസ് റൂൾസ് പ്രകാരമുള്ള പ്രഖ്യാപനങ്ങൾ ഇല്ലാത്ത പാക്കറ്റ് വിൽപ്പന നടത്തിയതിന് 220 കേസും പാക്കർ രജിസ്ട്രേഷനില്ലാതെ പാക്ക് ചെയ്ത് വിൽപ്പന നടത്തിയതിന് 125 കേസും മറ്റു വിവിധ വകുപ്പുകൾ പ്രകാരം 94 കേസും എടുത്തിട്ടുണ്ട്. പെട്രോൾപമ്പുകൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനകളിൽ ഒമ്പതു കേസ് എടുത്തിട്ടുണ്ട്.
Next Story



