- HOME
 - NEWS
 - POLITICS
 - SPORTS
 - CINEMA
 - CHANNEL
 - MONEY
 - RELIGION
 - INTERVIEW
 - SCITECH
 - OPINION
 - FEATURE
 - MORE
 
ജസ്റ്റിസ് മണികുമാറിനെ മനുഷ്യാവകാശ കമ്മീഷൻ ചെയർമാനായി നിയമിക്കാനുള്ള ശിപാർശയിൽ ഗവർണർ സർക്കാരിനോട് റിപ്പോർട്ട് തേടും; റിപ്പോർട്ട് കിട്ടിയാൽ നിയമന ഉത്തരവിന് സാധ്യത
തിരുവനന്തപുരം: ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് മണികുമാറിനെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർമാനായി നിയമിക്കാനുള്ള ശിപാർശയിൽ ഗവർണർ സർക്കാരിനോട് റിപ്പോർട്ട് തേടും. സേവ് യൂണിവേഴ്സിറ്റി ഫോറം, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവർ നൽകിയ പരാതിയിലാണ് നടപടി. വിശദീകരണം തേടിയ ശേഷം നിയമനത്തിൽ ഗവർണ്ണർ തീരുമാനം എടുക്കും.
ഇത് സംബന്ധിച്ച കത്ത് ഗവർണർ ഉടൻ ചീഫ് സെക്രട്ടറിക്ക് അയയ്ക്കുമെന്നാണ് വിവരം. മണികുമാറിനെ മനുഷ്യാവകാശ കമ്മീഷൻ ചെയർമാനായി നിയമിക്കാനുള്ള സർക്കാരിന്റെ തീരുമാനത്തിനെതിരേ ആദ്യം മുതൽ പ്രതിപക്ഷം രംഗത്തുവന്നിരുന്നു. ചീഫ് ജസ്റ്റീസ് സ്ഥാനത്തുനിന്ന് വിരമിച്ച അവസരത്തിൽ മണികുമാറിന് സർക്കാർ യാത്രയയപ്പ് നൽകിയതും വിവാദമായിരുന്നു.
പ്രതിപക്ഷ നേതാവിന്റെ വിയോജനക്കുറിപ്പോടെയാണ് നിയമന ശിപാർശ സർക്കാർ ഗവർണർക്ക് കൈമാറിയത്. ഇത് അംഗീകരിക്കരുതെന്ന് കാട്ടി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും സേവ് യൂണിവേഴ്സിറ്റി ഫോറവും ഗവർണർക്ക് പരാതി നൽകുകയായിരുന്നു.



