- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടെക്നോപാർക്കിനടത്തു നിന്ന് മാരക ലഹരി ഗുളികകളും എൽ എസ് ഡി സ്റ്റാമ്പുകളും പിടികൂടിയ കേസ്; പ്രതി എറണാകുളം സ്വദേശി ആന്റണി രാജൻ കുറ്റം ചുമത്തലിന് ഹാജരാകാൻ ഉത്തരവ്; ഒക്ടോബർ 6 ന് ഹാജരാകണം
തിരുവനന്തപുരം: തലസ്ഥാനത്ത് കഴക്കൂട്ടം ടെക്‌നോപാർക്കിനടത്തുവച്ച് മാരക ലഹരി ഗുളികകളും എൽ എസ് ഡി സ്റ്റാമ്പുകളും പിടിച്ചെടുത്ത ടെക്‌നോപാർക്ക് ലഹരിക്കടത്ത് കേസിൽ പ്രതി എറണാകുളം സ്വദേശി ആന്റണി രാജൻ കുറ്റം ചുമത്തലിന് ഹാജരാകാൻ വിചാരണ കോടതി ഉത്തരവിട്ടു.
പ്രതി ഒക്ടോബർ 6 ന് ഹാജരാകാൻ തിരുവനന്തപുരം നാലാം അഡീ. ജില്ലാ സെഷൻസ് കോടതി ജഡ്ജി ശ്രീമതി ആജ് സുദർശനാണ് ഉത്തരവിട്ടത്.1988 ലെ നർക്കോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപ്പിക് സബ്സ്റ്റൻസ് (ഭേദഗതി) നിയമത്തിലെ വകുപ്പ് 36 ( എ ) (ഡി ) ( ലഹരിക്കടത്ത് കേസ് വിചാരണക്കായി സ്‌പെഷ്യൽ കോടതി രൂപീകരിക്കും വരെ സെഷൻസ് ജഡ്ജിക്ക് 1988 മുതലുള്ള ഏത് ഡ്രഗ്‌സ് കേസുകളും വിചാരണ ചെയ്യാമെന്നുള്ള ഭേദഗതി നിയമ വകുപ്പ്) പ്രകാരം സെഷൻസ് കേസെടുത്താണ് പ്രതിയോട് ഹാജരാകാൻ കോടതി ഉത്തരവിട്ടത്.
2019 ഏപ്രിൽ 17നാണ് കേസിനാധാരമായ ലഹരിക്കടത്ത് സംഭവം നടന്നത്. ടെക്നോപാർക്കിന് സമീപത്ത് നിന്നാണ് തൊണ്ടി സഹിതം ആന്റണി കഴക്കൂട്ടം എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇയാൾ കുടുങ്ങിയത്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്