- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'മുഖ്യമന്ത്രി വായ മൂടികെട്ടിയ പോത്ത്; പുതുപ്പള്ളിയിൽ പ്രചരണത്തിന് എത്തിയത് തൊലിക്കട്ടിയുടെ കൂടുതൽ കൊണ്ട്; ജനങ്ങൾക്ക് അത്രത്തോളം അവമതിപ്പാണ് സർക്കാരിനോട്'; തുറന്നടിച്ച് കെ സുധാകരൻ
പാമ്പാടി: മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. മുഖ്യമന്ത്രി വായ മൂടികെട്ടിയ പോത്താണ്.തൊലിക്കട്ടിയുടെ കൂടുതൽ കൊണ്ടാണ് പുതുപ്പള്ളിയിൽ പ്രചരണത്തിന് എത്തിയത്. തൊലിക്കട്ടി ഇല്ലെങ്കിൽ മുഖ്യമന്ത്രി എത്തില്ല. ജനങ്ങൾക്ക് അത്രത്തോളം അവമതിപ്പാണ് സർക്കാരിനോടുള്ളതെന്നും സുധാകരൻ പറഞ്ഞു.
സർക്കാർ വിരുദ്ധ വികാരം പുതുപ്പള്ളിയിൽ പ്രതിഫലിക്കും. മുഖ്യമന്ത്രിക്കെതിരെ സിപിഎമ്മിൽ തന്നെ അങ്കം തുടങ്ങി. പുതുപ്പള്ളിയിൽ ഉയർന്ന വ്യക്തി ആക്ഷേപങ്ങൾ ജനം വിലയിരുത്തും. വസ്തുത ജനങ്ങൾക്ക് അറിയാം. പുതുപ്പള്ളിയിലേക്ക് ചരിത്രവിജയം ആയിരിക്കും. റെക്കോർഡ് ആയിരിക്കും ഭൂരിപക്ഷമെന്നും കെ സുധാകരൻ പറഞ്ഞു
പുതുപ്പള്ളിയിൽ സഹതാപ തരംഗമല്ല അഭിമാനതരംഗമാണുള്ളതെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു. ഉമ്മൻ ചാണ്ടിയോടുള്ള ആദരം വോട്ടായി മാറും.മത സമുദായിക വോട്ടുകളെല്ലാം യുഡിഎഫിന് ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫ് തികഞ്ഞ ആത്മ വിശ്വാസത്തിലാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. ചാണ്ടി ഉമ്മന് അനുകൂല വിധി ഉണ്ടാകും. സിപിഎം ജില്ലാ നേതാക്കളെ വെച്ച് ഉമ്മൻ ചാണ്ടിയുടെ കുടുംബത്തെ വേട്ടയാടി. അച്ചു ഉമ്മനെതിരെ സൈബർ ആക്രമണം ഉണ്ടായി.നേതാക്കളുടെ അറിവോടെയാണിത്. ഈ സർക്കാരിന്റെ മാസപ്പടി അടക്കം ഉള്ള അഴിമതികൾ ചർച്ച ആകും.കാർഷിക മേഖലയോടുള്ള അവഗണന പ്രതിഫലിക്കും.മുഖ്യമന്ത്രി പ്രതിപക്ഷം ഉയർത്തിയ 7 സുപ്രധാന ചോദ്യങ്ങൾക്ക് ഇതുവരെ മറുപടി നൽകിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു




