- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂരിൽ വീട്ടിൽ കയറി വീട്ടമ്മയെ വെട്ടിപരുക്കേൽപ്പിച്ച പ്രതിയെ കണ്ടെത്താൻ പൊലീസ്; യുവതിക്ക് ഗുരുതര പരിക്ക്; ആക്രമിച്ചത് മുൻ പരിചയമുള്ള ഫയറൂസ്; സാമ്പത്തിക തർക്കം ആക്രമണകാരണമെന്ന് പ്രാഥമിക നിഗമനം
കണ്ണൂർ: കണ്ണൂർ ജില്ലയിലെ എടക്കാട് വീട്ടമ്മയെ വീട്ടിൽ കയറി വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ പൊലിസ് കേസെടുത്തു പ്രതിക്കായി അന്വേഷണം ഊർജ്ജിതമാക്കി. എടക്കാട് സ്വദേശിനിക്കാണ് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ യുവതിയെ കണ്ണൂർ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ കൂത്തുപറമ്പ് സ്വദേശി ഫയറൂസിനായി തെരച്ചിൽ തുടങ്ങിയതായി എടക്കാട് പൊലിസ് അറിയിച്ചു. എടക്കാട് സി. ഐ സുരേന്ദ്രൻ കല്യാടന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷണം നടത്തിവരുന്നത്.
ഞായറാഴ്‌ച്ച പുലർച്ചെ ആറരയോടെയാണ് സംഭവം. യുവതിയുടെ വയറ്റിലാണ് ആഴത്തിലുള്ള വെട്ടേറ്റത്. സാരമായി പരിക്കേറ്റ യുവതിയെ വിദഗ്ധ ചികിത്സയ്ക്കായാണ് സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ഇരുവരും തമ്മിൽ മുൻപരിചയം ഉണ്ടായിരുന്നുവെന്നും പൊലീസ് പറയുന്നു. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ പ്രതിയെ പിടികൂടിയാൽ മാത്രമേ, ആക്രമണ കാരണം വ്യക്തമാകുകയുള്ളൂവെന്നാണ് പൊലിസ് പറയുന്നത്.
സാമ്പത്തിക തർക്കമാണോ അക്രമത്തിന് പിന്നിലെന്ന കാര്യം അന്വേഷിക്കുന്നുണ്ടെന്നും പ്രതിയെ ഉടൻ പിടികൂടുമെന്ന് എടക്കാട് പൊലിസ് അറിയിച്ചു.വധശ്രമത്തിനാണ് പ്രതിക്കെതിരെകേസെടുത്തിട്ടുള്ളത്.