- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കക്കാടംപൊയിൽ സ്‌കൂട്ടർ കൊക്കയിലേക്ക് മറിഞ്ഞു ഒരാൾ മരിച്ചു
കോഴിക്കോട്: കോഴിക്കോട് മലപ്പുറം അതിർത്തിപ്രദേശമായ കക്കാടംപൊയിൽ കോനൂർക്കണ്ടി മരത്തോട് റോഡിൽ സ്‌കൂട്ടർ കൊക്കയിലേക്ക് മറിഞ്ഞു ഒരാൾ മരിച്ചു. ഒപ്പമുണ്ടായിരുന്നയാൾക്ക് ഗുരുതര പരിക്കേറ്റു. കൊടിയത്തൂർ കുളങ്ങര സ്വദേശി അബ്ദുൽ സലാം ആണ് മരിച്ചത്.
അബ്ദുൾ സലാമിനൊപ്പമുണ്ടായിരുന്നയാളെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.രാത്രിയാണ് അപകടം നടന്നെതെന്നാണ് സംശയിക്കുന്നത്. ഞായറാഴ്ച രാവിലെയാണ് വിവരം പുറംലോകം അറിഞ്ഞതെന്ന് പൊലീസ് പറഞ്ഞു.
കൊനൂർക്കണ്ടി മരത്തോട് റോഡിലെ എസ് വളവിൽ അപകടങ്ങൾ തുടർക്കഥയാവുകയാണെന്ന് നാട്ടുകാർ പറഞ്ഞു. പ്രധാന ടൂറിസ്റ്റ് മേഖലയായ കക്കാടംപൊയിലിലേക്കുള്ള വഴിയിലാണ് വളവ് സ്ഥിതി ചെയ്യുന്നത്.
Next Story




