ആലപ്പുഴ: തുമ്പോളി കടപ്പുറത്ത് 12 വയസുകാരൻ കാൽവഴുതി കടലിൽ വീണു. തുമ്പോളി മാതാഭവനിൽ അലൻ അഭിലാഷ് ആണ് അപകടത്തിൽപ്പെട്ടത്. കോസ്റ്റ് ഗാർഡ് സംഘം പ്രദേശത്ത് തെരച്ചിൽ തുടരുകയാണ്.

വൈകിട്ട് മൂന്നോടെയാണ് അലൻ അപകടത്തിൽപ്പെട്ടത്. ഫുട്‌ബോൾ കളിക്കാനായി പോകവേ, പൊഴി മുറിച്ചുകടക്കുന്നതിനിടെ കാൽവഴുതി കടലിലേക്ക് വീഴുകയായിരുന്നു.പ്രദേശത്തുണ്ടായിരുന്ന മത്സ്യത്തൊഴിലാളികൾ ഉടനടി തെരച്ചിൽ ആരംഭിച്ചെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല.