- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെ സുധാകരന്റെ പോത്ത് വിളി അധ: പതനം; കെ പി സി സി പ്രസിഡന്റിന് മാനസിക രോഗമാണെന്നും ഇ പി ജയരാജൻ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ വായ മൂടിക്കെട്ടിയ പോത്താണെന്ന കെപിസിസി പ്രസിഡന്റ് കെ. സുധാകരന്റെ പ്രസ്താവനയ്‌ക്കെതിരെ എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജൻ. മുഖ്യമന്ത്രിയെ പോത്ത് എന്ന് വിളിച്ചത് അധഃപതനമാണെന്നും സുധാകരന് മാനസിക രോഗമാണെന്നും ജയരാജൻ പറഞ്ഞു.
സുധാകരനെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റാൻ കോൺഗ്രസ് ദേശീയ നേതൃത്വം തയാറാകണമെന്നും ഇത്തരം മാനസിക രോഗമുള്ളവർ ഇരിക്കേണ്ട കസേര അല്ല അതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കോട്ടയത്ത് എത്തിയ വേളയിലാണ് സുധാകരൻ മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ചത്.
മാസപ്പടി ഉൾപ്പെടെയുള്ള വിഷയങ്ങളിൽ പ്രതികരിക്കാതെ വായ മൂടിക്കെട്ടി നടക്കുന്ന പോത്താണ് മുഖ്യമന്ത്രിയെന്ന് സുധാകരൻ പറഞ്ഞിരുന്നു. തൊലിക്കട്ടി കൂടുതൽ ഉള്ളതുകൊണ്ടാണ് മുഖ്യമന്ത്രി പുതുപ്പള്ളിയിൽ പ്രചാരണത്തിനെത്തിയത്. മുഖ്യമന്ത്രിക്കെതിരേയുള്ള പോരാട്ടം പാർട്ടിക്കകത്ത് തന്നെ തുടങ്ങികഴിഞ്ഞു. തൻകാര്യം നോക്കുന്ന ആളാണ് പിണറായിയെന്ന് സിപിഎമ്മുകാർ തന്നെ പറഞ്ഞുതുടങ്ങി.
സർക്കാരിനെതിരേ വൻ ജനവികാരമാണ് ഉള്ളതെന്നും മുഖ്യമന്ത്രിയേക്കുറിച്ച് വളരെ മോശമായ ചിത്രമാണ് ജനങ്ങളുടെ മനസിലുള്ളതെന്നും സുധാകരൻ കൂട്ടിച്ചേർത്തു.




