- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ചു കത്തി; പുക ഉയരുന്നത് കണ്ട് ഇറങ്ങിയോടി യാത്രക്കാർ: വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
മൂലമറ്റം: വാഗമണ്ണിൽ ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ചു കത്തിനശിച്ചു. കാറിൽ നിന്നും ഇറങ്ങി ഓടിയതിനാൽ യാത്രക്കാർക്കു പരുക്കില്ല. ഇന്നലെ രാത്രി ഏഴിനു പെരുമ്പാവൂരിൽ നിന്നു വാഗമണ്ണിലേക്കു പോയ കാർ കാഞ്ഞാർ-വാഗമൺ റൂട്ടിൽ പുത്തേടിനു സമീപമാണു കത്തിനശിച്ചത്.
പുക ഉയരുന്നത് കണ്ട യാത്രക്കാരായ ഏഴു പേർ ഇറങ്ങി ഓടിയതിനാൽ വൻ ദുരന്തം ഒഴിവായി. മൂലമറ്റത്തുനിന്നെത്തിയ അഗ്‌നിരക്ഷാസേനയും നാട്ടുകാരും കാഞ്ഞാർ പൊലീസും ചേർന്നാണു തീയണച്ചത്.
Next Story



