- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പട്രോളിങ്ങിനിടെ എസ്‌ഐ.ക്കുനേരേ ആക്രമണം; അഞ്ചുപേർക്കെതിരെ കേസ്
മഞ്ചേശ്വരം: രാത്രികാല പട്രോളിങ്ങിനിടെ എസ്‌ഐ.ക്കുനേരേ ആക്രമണം നടത്തിയ അഞ്ചുപേർക്കെതിരെ കേസെടുത്തു. മഞ്ചേശ്വരം എസ്‌ഐ. പി.അനൂപിനെയാണ് അഞ്ചംഗ സംഘം ആക്രമിച്ചത്. ഞായറാഴ്ച പുലർച്ചെ ഉപ്പള ഹിദായത്ത് നഗറിന് സമീപമാണ് സംഭവം. റോഡരികിൽ അസമയത്ത് കൂട്ടംകൂടി നിന്നവരോട് കാര്യം തിരക്കുന്നതിനിടെ എസ്‌ഐ.യുടെ മുഖത്ത് അടിക്കുകയും കല്ല് ഉപയോഗിച്ച് മർദിക്കുകയും ചെയ്തുവെന്നാണ് പരാതി. ഒപ്പമുണ്ടായിരുന്ന സിവിൽ പൊലീസ് ഓഫീസർ കിഷോറിനെയും സംഘം കൈയേറ്റം ചെയ്തതായി പൊലീസ് നൽകിയ പരാതിയിൽ പറയുന്നു. സംഭവത്തിൽ ഉപ്പള സ്വദേശികളായ റഷീദ്, അഫ്സൽ എന്നിവർക്കെതിരെയും കണ്ടാലറിയാവുന്ന മൂന്ന് പേർക്കെതിരേയും മഞ്ചേശ്വരം പൊലീസ് കേസെടുത്തു.
Next Story



