- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുഴിയിൽ വീണ ജീപ്പ് കയറ്റാൻ ശ്രമിക്കുന്നതിനിടെ വാഹനം തെന്നി നീങ്ങി ദേഹത്തു കയറി; യുവാവിന് ദാരുണാന്ത്യം
കോഴിക്കോട്: കക്കാടംപൊയിൽ കുരിശുമലയ്ക്ക് സമീപമുണ്ടായ വാഹനാപകടത്തിൽ ജീപ്പ് ദേഹത്തുകൂടെ കയറി ഇറങ്ങി യുവാവ് മരിച്ചു. കക്കാടംപൊയിൽ വാളംതോട് സ്വദേശി കൂനിങ്കിയിൽ സജിയുടെ മകൻ അതിൻ ജോസഫാണ് (25) മരിച്ചത്.
അതിൻ ഓടിച്ചിരുന്ന ജീപ്പ് കുഴിയിൽ വീണതിനെ തുടർന്ന് വാഹനത്തിൽ നിന്നും പുറത്തിറങ്ങി കല്ല് ഇട്ട് കുഴിയിൽ നിന്നും കയറ്റാൻ ശ്രമിക്കുന്നതിനിടെ വാഹനം തെന്നി നീങ്ങി ദേഹത്ത് കയറി ഇറങ്ങുകയായിരുന്നു.
ഉടൻ തന്നെ മുക്കത്തെ സ്വകാര്യ മെഡിക്കൽ കോളജിലും തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്‌കാരം ഇന്ന്. മാതാവ്: റെനി. സഹോദരങ്ങൾ: ജിതിൻ, ക്രിസ്റ്റി, കൃപ.
Next Story



